Pepper Cough Syrup For Cold And Cough :ചുമയും, കഫകെട്ടും വന്നു കഴിഞ്ഞാൽ അത് മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി സ്ഥിരം അലോപ്പതി മരുന്ന് കഴിച്ചാൽ സൈഡ് എഫക്ടുകൾ വേറെയും ഉണ്ട്. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ചുമയും കഫക്കെട്ടും അത്ര പെട്ടെന്നൊന്നും മാറാറില്ല. എന്നാൽ എത്ര പഴകിയ ചുമയും പിടിച്ചു കെട്ടിയ പോലെ നിർത്താനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഔഷധക്കൂട്ട് അറിഞ്ഞിരിക്കാം.
ഈയൊരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങൾ ആണ് പെരുംജീരകം,നല്ല ജീരകം,അയമോദകം, കൽക്കണ്ടം അല്ലെങ്കിൽ പനം കൽക്കണ്ടം, തേൻ, കുരുമുളക്, ഗ്രാമ്പൂ എന്നിവയെല്ലാം. ഇത് തയ്യാറാക്കാനായി ആദ്യം ഒരു കട്ടിയുള്ള പാൻ അടുപ്പത്ത് വയ്ക്കുക. പാൻ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നല്ല ജീരകം, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ അയമോദകം എന്നിവ
Pepper Cough Syrup For Cold And Cough
ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം അതേ പാനിലേക്ക് ഒരു കാൽ ടീസ്പൂൺ കുരുമുളക്, മൂന്ന് ഗ്രാമ്പു എന്നിവ കൂടി ചേർത്ത് ചൂടാക്കി എടുക്കുക. അതിനു ശേഷം നേരത്തെ വറുത്ത വെച്ച സാധനങ്ങളും കുരുമുളകും ഗ്രാമ്പുവും ഒട്ടും നനവില്ലാത്ത ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം എടുത്തുവച്ച കൽക്കണ്ടം അല്ലെങ്കിൽ പനം കൽക്കണ്ടം നാലോ അഞ്ചോ പീസ് കൂടി ഇട്ടു
കൊടുക്കാവുന്നതാണ്. ശേഷം അത് മിക്സിയിൽ കറക്കി നല്ലതുപോലെ പൊടിച്ചെടുക്കുക. ഉണ്ടാക്കിയെടുത്ത പൊടി ഒട്ടും നനവില്ലാത്ത ഒരു ബോട്ടിലിൽ വേണം സൂക്ഷിക്കാൻ. ആവശ്യമുള്ള സമയത്ത് ഈ ഒരു പൊടിയിലേക്ക് അല്പം തേൻ കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് പ്രായഭേദമന്യേ എല്ലാവർക്കും ഒരു മാസം വരെ തുടർച്ചയായി ഉപയോഗിക്കാവുന്നതാണ്. ജലദോഷവും, കഫക്കെട്ടും, ചുമയും മാറാൻ തീർച്ചയായും ഈ ഒരു ഔഷധക്കൂട്ട് സഹായിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Pepper Cough Syrup For Cold And Cough credit : Tips Of Idukki
Homemade Pepper Cough Syrup
Ingredients:
- 1 teaspoon freshly ground black pepper
- 2 tablespoons honey (raw or organic preferred)
- 1 cup hot water
- 1 teaspoon grated ginger (optional, for extra relief)
Method:
- Add black pepper and grated ginger into a cup.
- Pour hot water over it and let it steep for 5–7 minutes.
- Strain the mixture into another cup.
- Stir in honey and mix well.
- Sip slowly while it’s still warm.
Why It Helps:
- Black pepper helps clear mucus and provides warmth to ease throat irritation.
- Honey coats the throat, reducing cough and irritation.
- Ginger (if added) has anti-inflammatory and antibacterial properties that relieve cold symptoms.
👉 Drink this 2–3 times a day for best results, especially before bedtime to reduce nighttime coughing.