ഇനി മിക്സി ക്ലീൻ ആക്കാൻ എന്തെളുപ്പം; മിക്സി ഉപയോഗിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.!! | Mixi Cleaning Tips

Mixi Cleaning Tips : അടുക്കള ജോലികളിൽ ഒഴിച്ചു കൂടാനാവാത്ത ഉപകരണങ്ങളിൽ ഒന്നാണ് മിക്സി. എല്ലാദിവസവും മിക്സി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അതിന്റെ ജാറും മറ്റ് ഭാഗങ്ങളുമെല്ലാം എളുപ്പത്തിൽ വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ മിക്സി എപ്പോഴും വൃത്തിയായി സൂക്ഷിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം. മിക്സിയുടെ ജാർ വയ്ക്കുന്ന

ഭാഗം എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി ഒരു ലിക്വിഡ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് പേസ്റ്റ്, അരമുറി നാരങ്ങാ നീര്, അല്പം വിം ലിക്വിഡ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അത് ഒരു കോട്ടൺ തുണിയിൽ മുക്കിയ ശേഷം മിക്സിയുടെ നടുഭാഗത്തായി ഇട്ടു കൊടുക്കാവുന്നതാണ്. രണ്ട് മിനിറ്റ് കഴിഞ്ഞ് തുണി പുറത്തെടുക്കുമ്പോൾ

Mixi Cleaning Tips

തന്നെ ആ ഭാഗത്തുള്ള അഴുക്കെല്ലാം പോയിട്ടുണ്ടാകും. മിക്സിയുടെ സൈഡ് വശങ്ങളിലുള്ള അഴുക്കു കളയാനായി ഒരു ബഡ്സ് ഉപയോഗിച്ച് ഇതേ ലിക്വിഡ് തേച്ചു കൊടുക്കുക. ശേഷം തുടച്ചെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ കറകളെല്ലാം പോകുന്നതാണ്. ഈ ലിക്വിഡ് തന്നെ മിക്സിയുടെ പ്ലഗിലും, സൈഡ് ഭാഗങ്ങളിലുമെല്ലാം തേച്ചു കൊടുത്തും വൃത്തിയാക്കാവുന്നതാണ്. മിക്സിയുടെ ജാറുകൾ വൃത്തിയാക്കി എടുക്കാനായി ഒരു ജാറിലേക്ക് അല്പം

മുട്ടത്തോട് ഇട്ട് നല്ലതുപോലെ കറക്കി എടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ജാറിന്റെ അകം വൃത്തിയാക്കുകയും അതുപോലെ ബ്ലേഡിന്റെ മൂർച്ച കൂട്ടുകയും ചെയ്യാം. ഈ പൊടി നേരത്തെ കലക്കിവെച്ച വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു വെള്ളം ഉപയോഗിച്ച് ജാറെല്ലാം കഴുകുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഈ ലിക്വിഡ് തന്നെ വാഷറിലും അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. എന്നാൽ വാഷർ കുറച്ച് നേരം ചൂടുവെള്ളത്തിൽ ഇട്ട ശേഷം അപ്ലൈ ചെയ്തു കൊടുക്കുമ്പോഴാണ് കൂടുതൽ ഫലം ലഭിക്കുക. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Mixi Cleaning Tips

Mixi Cleaning Tips
Comments (0)
Add Comment