Making Mop Using Plastic Bottle : സാധാരണയായി നിലം തുടയ്ക്കാനുള്ള മോപ്പ് സ്ഥിരമായി കടയിൽ നിന്ന് വാങ്ങുന്ന ശീലമായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന മോപ്പ് പെട്ടെന്ന് കേടായി പോകുന്ന അവസ്ഥ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഒരു മോപ്പ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ മോപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പ്ലാസ്റ്റിക് കുപ്പി, പഴയ മോപ്പിന്റെ വടി ഉണ്ടെങ്കിൽ അത്, പഴയ ടീ ഷർട്ട്, റബർബാൻഡ്,കോലിൽ ചുറ്റിയെടുക്കാനുള്ള തുണി ഇത്രയുമാണ്. ആദ്യം തന്നെ പ്ലാസ്റ്റിക് കുപ്പിയുടെ നടുഭാഗം അമർത്തിപ്പിടിച്ച് ഓപ്പോസിറ്റ് വശങ്ങളിലായി വട്ടത്തിൽ രണ്ട് ഓട്ട ഇട്ട് കൊടുക്കുക. ഈയൊരു ഭാഗത്താണ് പഴയ മോപ്പിന്റെ കോൽ കയറ്റി കൊടുക്കേണ്ടത്.
Making Mop Using Plastic Bottle
അതിനുശേഷം കോലിന്റെ രണ്ടറ്റത്തും റബ്ബർബാൻഡ് ഇട്ടു കൊടുക്കുക. ആ ഒരു ഭാഗത്തായി കറുത്ത തുണി ചുറ്റി കൊടുക്കാവുന്നതാണ്. കുപ്പിയുടെ ഉള്ളിലൂടെ പുറത്തേക്ക് വരുന്ന കോലിന്റെ ഭാഗത്ത് പഴയ ടീഷർട്ട് വീട്ടിൽ ഉണ്ടെങ്കിൽ അത് ഇട്ട് കൊടുക്കുക. ഇത് ഉപയോഗിച്ച് പൊടികളെല്ലാം എളുപ്പത്തിൽ തട്ടിയെടുക്കാം. അതുപോലെ വെള്ളത്തിൽ മുക്കിയ ശേഷം നിലത്ത് തുടച്ചു കൊടുക്കുകയും ആവാം. ഹാഫ് സ്ലീവ് ടീഷർട്ടിന് പകരമായി പഴയ ചുരിദാറിന്റെ ടോപ്പ് ഉണ്ടെങ്കിൽ അതോ,
അല്ലെങ്കിൽ ഫുൾ സ്ലീവ് ടീഷർട്ട് ഉണ്ടെങ്കിൽ അതോ ഉപയോഗിക്കാവുന്നതാണ്. നിലം തുടയ്ക്കാനാണ് മോപ്പ് ഉപയോഗിക്കുന്നത് എങ്കിൽ ഓരോ തവണയും തുടച്ച ശേഷം ടീഷർട്ട് പുറത്തെടുത്ത് വെള്ളത്തിൽ മുക്കി കഴുകി വീണ്ടും തുടയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി പഴയ ടീഷർട്ടും മറ്റും വെറുതെ കളയേണ്ട ആവശ്യവും വരുന്നില്ല.ഈയൊരു രീതിയിൽ മോപ്പ് തയ്യാറാക്കി എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ വീടിന്റെ എല്ലാ ഭാഗവും തുടച്ച വൃത്തിയാക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാം. Making Mop Using Plastic Bottle Video Credit : Ansi’s Vlog