ഇനി ചൂലിന്റെ കെട്ട് അഴിയുമെന്നോ ഈർക്കിലികൾ ഊരി പോരുമെന്നോ ടെൻഷൻ വേണ്ട. വെറും ഒരു കുപ്പി മാത്രം മതി.!! | Making Broom With Plastic Bottle

Making Broom With Plastic Bottle : നമ്മൾ മുറ്റം അടിച്ചു വാരുമ്പോഴും മറ്റും ഉണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണ് ചൂലിന്റെ കെട്ട് അഴിഞ്ഞു പോവുന്നത്. ചില സമയങ്ങളിൽ ഈർക്കിൽ ഊരി പോവുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഒന്നോ രണ്ടോ ഈർക്കിൽ ഒക്കെ ആണെങ്കിൽ പ്രശ്നമില്ല. കൂടുതൽ ഈർക്കിലുകൾ നഷ്ടമാവും തോറും

ചൂലിന്റെ കട്ടി കുറഞ്ഞു വരികയും അടിച്ചു വാരാൻ ബുദ്ധിമുട്ട് ആവുകയും ചെയ്യും. ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായുള്ള നല്ല അടിപൊളി ടിപ് ആണ്ഇതോടൊപ്പം ഉള്ള വീഡിയോയിൽ കൊടുത്തിരിക്കുന്നത്.അതിനായി ആകെ ആവശ്യമുള്ളത് നമ്മൾ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം ആണ്. ഒരു കനമുള്ള കുപ്പിയുടെ അടി വശം പൊങ്ങി നിൽക്കുന്നിടം

കുറച്ച് ഒന്ന് മുറിച്ചു മാറ്റണം. അതിനു ശേഷം കുപ്പിയുടെ മുകൾ ഭാഗം മുറിച്ചു മാറ്റണം. നമ്മൾ നേരത്തെ പൊങ്ങി ഇരുന്ന ഭാഗം മുറിച്ചു മാറ്റിയ ഹോളിൽ കൂടി ഈർക്കിലുകൾ കയറ്റി എടുത്തതിനു ശേഷം കുപ്പിയുടെ അറ്റം ഉരുക്കി എടുക്കണം. അങ്ങനെ ചെയ്‌താൽ ഇത് ഈർക്കിലുമായി നല്ലത് പോലെ പറ്റി പിടിച്ചിരിക്കും.അപ്പോൾ ഇനി മുതൽ ഈർക്കിലുകൾ ഊർന്നു

പോവുമെന്നോ കെട്ട് അഴിഞ്ഞു പോവുമെന്നോ ഉള്ള ടെൻഷൻ ഇനി വേണ്ടേ വേണ്ട. മുറ്റം അടിക്കാൻ മടിയുള്ള മക്കൾക്ക് പോലും കെട്ട് അഴിഞ്ഞു എന്ന് പറഞ്ഞ് ഒഴിയാനുള്ള അവസരവും ഇനി ഉണ്ടാവുകയില്ല.എല്ലാവരും വീഡിയോ മുഴുവനായും കണ്ട് കുപ്പി മുറിക്കേണ്ടത് എങ്ങനെ എന്നും ഉരുക്കേണ്ടത് എങ്ങനെ എന്നും മനസിലാക്കിയതിന് ശേഷം ഈ വിദ്യ നിങ്ങളുടെ വീട്ടിൽ ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ.

kitchen tipstips and tricks
Comments (0)
Add Comment