Easy Kalathappam Snack Recipe Malayalam : ഈ പലഹാരം ഉണ്ടാക്കാൻ പ്രധാനമായും നമുക്ക് വേണ്ടത് പച്ചരിയും പഴവുമാണ്. പച്ചരി എടുത്ത് നന്നായി കഴുകിയ ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം. 4 മണിക്കൂറിനു ശേഷം അരിയെടുത്ത് മിക്സിയിൽ അരച്ചെടുക്കണം. അരക്കുമ്പോൾ അതിലേക്ക് 2 സ്പൂൺ ചോറും കാൽ കപ്പ് ചിരവിയ തേങ്ങയും പിന്നെ ഏലക്കയുടെ തൊലിയില്ലാതെ കുരു മാത്രം എടുത്ത് ചേർക്കുക. ഏലക്ക ചേർക്കുന്നത് പലഹാരത്തിന് നല്ല രുചിയും സ്മെല്ലും നൽകും.
ഇതിലേക്ക് കാൽ കപ്പ് വെള്ളമൊഴിച്ചു തരികളൊന്നും ഇല്ലാതെ നന്നായി അരച്ചെടുക്കുക. അരച്ച മാവിലേക്ക് പഴുത്ത മീഡിയം വലിപ്പമുള്ള നേന്ത്രപ്പഴം ചേർത്ത് വീണ്ടും അരക്കുക. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ച് ചൂടാക്കി നുറുക്കിയെടുത്ത തേങ്ങാക്കൊത്ത് ചേർത്ത് വറുക്കുക. വേണമെങ്കിൽ കൂടെ ചെറിയുള്ളിയും ചേർക്കാം. ശേഷം മാറ്റിവെക്കാം.
ഇനി ഇതിലേക്ക് ആവശ്യമുള്ള ശർക്കര ഉരുക്കിയെടുക്കണം. അതിനായി 150 ഗ്രാം ശർക്കര എടുത്ത് അതിലേക്ക് 6 സ്പൂൺ വെള്ളം ഒഴിച്ച് ശർക്കരപ്പാനി ഉണ്ടാക്കുക. ശർക്കരപ്പാനി നേരത്തെ അരച്ചുവെച്ച മാവിലേക്ക് ചേർക്കുക. കൂടെ കാൽ ടീസ്പൂൺ നല്ല ജീരകപ്പൊടിയും ഒരു നുള്ള് ഉപ്പും വറുത്തു വെച്ച തേങ്ങാക്കൊത്തും ബേയ്ക്കിങ് സോഡയും ചേർത്ത് മിക്സ് ചെയ്യുക. ഇനി ഒരു കുക്കറിൽ എണ്ണ ചൂടാക്കി ഹൈ ഫ്ളൈമിൽ വെച്ച് ആ മാവ് അതിലേക്ക് ഒഴിച്ച് അടച്ചുവെച് ലോ ഫ്ളൈമിൽ 20 മിനിറ്റ് വേവിക്കുക.
കുക്കറിന്റെ വെയ്റ്റ് ഒഴിവാക്കാൻ ശ്രദ്ധിക്കണം. നേരിട്ട് അടുപ്പിൽ വെക്കാതെ ഒരു പാനിന്റെ മുകളിൽ കുക്കർ വെച്ച് വേവിച്ചാൽ അടി കരിയുന്നത് ഒഴിവാക്കാം. വെന്തു വന്നാൽ അടർത്തി എടുത്ത് തണുക്കുമ്പോൾ കഴിച്ചോളൂ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video Credit : Recipes @ 3minutes