വാട്ടി കുഴക്കാതെ ഉണ്ടാക്കാം !! ഈസി ബ്രേക്ക്ഫാസ്റ് ഞൊടിയിടയിൽ തയ്യാർ..!!

Whatsapp Stebin

ചോറുപയോഗിച്ചു വാട്ടാതെ കുഴക്കാതെ, കൈ പൊളിക്കാതെ എളുപ്പത്തിൽ ഇടിയപ്പം ഉണ്ടാക്കാം. സാധാരണ നമ്മൾ ഇടിയപ്പം തയ്യാറക്കുമ്പോൾ തിളപ്പിച്ച വെള്ളത്തിൽ പൊടി ചേർത്ത് വാട്ടി കുഴക്കുകയാണ് ചെയ്യാറ്. എന്നാൽ തിളപ്പിച്ച വെള്ളം ഇല്ലാതെ നമുക്ക് ഇങ്ങനെ പെർഫെക്റ്റ് ഇടിയപ്പം ഉണ്ടാക്കാം. എങ്ങനെയാണെന്ന് നോക്കാം.

  • ചോറ് – മുക്കാൽ കപ്പ്
  • അരിപ്പൊടി – ഒരു കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

ചോറ് മിക്സിയിൽ നന്നായി അരച്ചെടുക്കാം. മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അരിപ്പൊടി കുറേശെ ആയി ചേർത്ത് കൊടുക്കാം. വെള്ളം ചേർക്കാതെ തന്നെ നാവശ്യത്തിനു ഉപ്പ് ചേർത്ത് പൊടി കുഴച്ചെടുക്കാം. പിന്നീട് സേവനാഴിയിൽ ഇട്ടു കൊടുത്ത് ആവിയിൽ നല്ല സോഫ്റ്റ് ആയ ഇടിയപ്പം ഉണ്ടാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit:She book

Rate this post
You might also like