Irumban Puli Home Cleaning Idea : നമ്മുടെ നാട്ടിൽ സുലഭമായുള്ളതും എന്നാൽ നമ്മൾ അധികം ഉപയോഗിക്കാത്തതുമായ ഒരു ഫലമാണ് ഇരുമ്പൻ പുളി. പുളിയും ചവർപ്പും അധികമായതു കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും ഇത് ഉപയോഗിക്കാറില്ല. എന്നാൽ ഇരുമ്പൻ പുളി ആരോഗ്യദായകം ആണെന്നും ഇതിന്റെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളവയാണെന്നും ഒട്ടുമിക്ക പേരും അറിയുന്നില്ല. എന്നാൽ ഇതൊക്കെ കൂടാതെ ഇരുമ്പൻ പുളി
നല്ലൊരു ക്ലീനിങ് ഏജന്റ് ആണെന്ന കാര്യം ഇതുവരെ അറിയാതെ പോയവരില്ലേ? എങ്കിൽ കേട്ടോളൂ ഇനി നമ്മുടെ വീട്ടുമുറ്റത്ത് വെറുതെ പഴുത്ത് വീണ് പോവുന്ന പുളിയൊക്കെ പെറുക്കിയെടുത്തോളൂ. ഇനി ഒന്ന് പോലും നമ്മൾ പാഴാക്കി കളയില്ല ഇതിന്റെ ഉപയോഗങ്ങളറിഞ്ഞാൽ… ഇനി നമുക്ക് ഇരുമ്പൻ പുളി എന്ന ക്ലീൻ ഏജന്റ് കൊണ്ടുള്ള കുറച്ച് ക്ലീനിങ് ടിപ്പുകൾ പരിചയപ്പെടാം.
ക്ളീനിംഗിനുള്ള സൊല്യൂഷൻ തയ്യാറാക്കാനായി ആദ്യം കുറച്ച് ഇരുമ്പൻ പുളിയെടുക്കുക. പഴുത്തതും പച്ചയും ചെറുതും മരത്തിന്റെ താഴെ വീണതും ഒക്കെ എടുക്കാം. ഇനി ഇവയെ ചെറിയ കഷണങ്ങളാക്കി മുടിച്ചെടുത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഉപ്പും നല്ലൊരു ക്ലീനിങ് ഏജന്റ്
ആയി ഉപയോഗിക്കാവുന്നതാണ്. ഇവ രണ്ടും ചേർന്നാൽ തന്നെ സൊല്യൂഷൻ റെഡി. ഇനി ഈ സൊല്യൂഷൻ ഉപയോഗിച്ച് എവിടെയെല്ലാം ക്ലീൻ ചെയ്യാമെന്നല്ലേ. ഇതുപയോഗിച്ച് നമുക്ക് വാഷ്ബേസ്, ബാത്റൂമിന്റെ ചുവര്, നിലം, സ്വിച്ച് ബോർഡ്, പത്രങ്ങളുടെ അടിയിൽ പിടിച്ച കരിയും കറയും, കട്ടിങ് ബോർഡ്, കൈകാലുകളിലെ നഖങ്ങൾ എന്നിവയൊക്കെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം. ഇവയൊക്കെ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നറിയാൻ വീഡിയോ കാണുക.