അയൺ ബോക്സ് കൊണ്ട് ഇതെല്ലം ചെയ്തുനോക്കൂ; വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം; ഒരിക്കലും ഇതറിയാതെ പോയല്ലോ..!! | Iron Box Tips At Home

അയൺ ബോക്സ് കൊണ്ട് ഇതെല്ലം ചെയ്തുനോക്കൂ; വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം; ഒരിക്കലും ഇതറിയാതെ പോയല്ലോ..!! | Iron Box Tips At Home

Iron Box Tips At Home : നമ്മുടെയെല്ലാം വീടുകളിൽ തുണികൾ ഇസ്തിരിയിടാനായി അയൺ ബോക്സ് വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന അയൺ ബോക്സ് തുണികൾ ഇസ്തിരിയിടുന്നതിന് വേണ്ടി മാത്രമല്ല മറ്റു ചില രീതികളിൽ കൂടി ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്. അത്തരത്തിൽ അയൺ ബോക്സുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളും, മറ്റു ചില ഉപകാരപ്രദമായ ടിപ്പുകളും വിശദമായി മനസ്സിലാക്കാം.

കുട്ടികളുള്ള വീടുകളിൽ ബെഡിലും സോഫിയയിലുമെല്ലാം മൂത്രമൊഴിക്കുന്നത് സ്ഥിരമായ ഒരു കാര്യമായിരിക്കും. ഇത്തരത്തിൽ ബെഡിൽ നനവ് വന്നു കഴിഞ്ഞാൽ അതിൽ ഈർപ്പം കെട്ടി നിന്ന് ഒരു ചീത്ത മണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി ബെഡിന് മുകളിൽ ബെഡ്ഷീറ്റ് വിരിച്ച ശേഷം അതിന് മുകളിൽ ഏതെങ്കിലും ഒരു ഡിയോഡ്രന്റ് അല്ലെങ്കിൽ സ്പ്രെ ഉപയോഗപ്പെടുത്തി എല്ലായിടങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കുക. ശേഷം ഇസ്തിരിപ്പെട്ടി നല്ല രീതിയിൽ ചൂടാക്കി തുണിക്ക് മുകളിലൂടെ ഒന്ന് ഡ്രൈ ചെയ്ത് എടുക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി ബെഡിലെ ഈർപ്പം വലിഞ്ഞു കിട്ടുകയും മൂത്രമണം പൂർണമായും പോയി കിട്ടുകയും ചെയ്യുന്നതാണ്. ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോൾ സ്ഥിരമായി നേരിടേണ്ടി വരാറുള്ള പ്രശ്നങ്ങളിൽ ഒന്നായിരിക്കും അറ്റത്തുള്ള വയർ മടങ്ങി ഇരിക്കുന്നത്. അത് ഒഴിവാക്കാനായി ഒരു കോട്ടൺ തുണി നീളത്തിൽ കട്ട് ചെയ്തെടുത്ത് ഇസ്തിരിപ്പെട്ടിയുടെ വയർ വലിച്ച് നേരെയാക്കി അതിനുമുകളിലായി ചുറ്റിക്കൊടുക്കുകയാണ് വേണ്ടത്. വീടിനകത്ത് ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് ചൂലിൽ നിന്നും ധാരാളം പൊടികൾ അടിച്ചുവാരുമ്പോൾ നിലത്ത് വീഴാറുണ്ട്.

അത് ഒഴിവാക്കാനായി ഉപയോഗിക്കാത്ത ഒരു ചീർപ്പ് എടുത്ത് ചൂലിന് മുകളിലൂടെ ഒന്ന് ചീകി വിട്ടാൽ മാത്രം മതിയാകും. സെല്ലോ ടേപ്പ് ഒരുതവണ ഉപയോഗിച്ച് എടുത്തു വയ്ക്കുമ്പോൾ പിന്നീട് അതിൽ നിന്നും അടർത്തിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും. അതിനു പകരമായി കട്ട് ചെയ്യുന്നതിന്റെ അറ്റത്തായി ഒരു ഈർക്കിൽ കഷ്ണം വെച്ചുകൊടുത്താൽ മതിയാകും. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Iron Box Tips At Home Credit : Grandmother Tips

Iron Box Tips At Home
Comments (0)
Add Comment