How To Remove karimban from cloths : മഴക്കാലമായാൽ തുണികൾ ഉണക്കിയെടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്.അതുകൊണ്ടു തന്നെ തുണികളിൽ ഈർപ്പം നിന്ന് കരിമ്പന അടിക്കാനുള്ള സാധ്യതയും ഈ ഒരു സമയത്ത് വളരെ കൂടുതലാണ്. ഇത്തരത്തിൽ കരിമ്പന പിടിച്ച തുണികൾ എങ്ങനെ വൃത്തിയാക്കി എടുക്കാം എന്നതിനെപ്പറ്റി പലർക്കും ധാരണ ഉണ്ടായിരിക്കുകയില്ല.അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
വെള്ളത്തുണികളിൽ മാത്രമല്ല നിറമുള്ള തുണികളിലും കരിമ്പന പിടിച്ചാൽ അത് കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്.പ്രത്യേകിച്ച് ഒരു ഭാഗത്ത് മാത്രം കരിമ്പന പിടിക്കുമ്പോൾ അത് എടുത്തു കാണുന്ന അവസ്ഥയും കളർ വസ്ത്രങ്ങളിൽ ഉണ്ടാകാറുണ്ട്. അത്തരം കളർ വസ്ത്രങ്ങളിൽ നിന്നും കരിമ്പന കളയാനായി ചെയ്തെടുക്കാവുന്ന രീതി ആദ്യം മനസ്സിലാക്കാം. അതിനായി തുണി വിരിച്ചിട്ട ശേഷം കരിമ്പന ഉള്ള ഭാഗത്ത് കുറച്ച് വെള്ളം
തളിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അലക്ക് കാരവും, ഉപയോഗിക്കുന്ന സോപ്പ് പൊടിയും വിതറി കൊടുക്കുക. പിന്നീട് അതിനു മുകളിലേക്ക് അല്പം വൈറ്റ് വിനഗർ കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് കുറഞ്ഞത് 10 മിനിറ്റ് എങ്കിലും ഇതേ രീതിയിൽ വക്കുക. ശേഷം വായ് വട്ടമുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് അര ഭാഗം കഞ്ഞിവെള്ളം ഒഴിച്ച് ചൂടായി വരുമ്പോൾ നേരത്തെ മാറ്റിവെച്ച തുണി കൂടി ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ചൂട് പോയി കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുമ്പോൾ ആ ഭാഗത്തുണ്ടായിരുന്ന കരിമ്പനയെല്ലാം പോയിട്ടുണ്ടാകും.
വെളുത്ത തോർത്ത് പോലുള്ള വസ്ത്രങ്ങളിൽ കരിമ്പന പിടിച്ചാൽ അത് കളയാനായി ഒരു വട്ടത്തിലുള്ള പാത്രം എടുത്ത് അതിലേക്ക് വെള്ളമൊഴിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ക്ലോറിനും, സോപ്പ് പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തുണി അതിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. പിന്നീട് തണുത്ത വെള്ളം ഒഴിച്ച് കഴുകി കളയുമ്പോൾ തോർത്തിൽ പിടിച്ച കരിമ്പന പോയതായി കാണാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.