ഇനി കടയിൽനിന്നും വാങ്ങേണ്ട; അലോവേര ജെൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.!! | Homemade aloevera gel in malayalam.

Homemade aloevera gel in malayalam : ഇന്നത്തെ കാലത്ത് വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന സൗന്ദര്യ വർദ്ധക വസ്തുവാണ് കറ്റാർവാഴ. പ്രകൃതിദത്തമായ ഗുണങ്ങളാൽ സമ്പന്നമായ ഇത് പണ്ട്കാലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ്. എന്നാൽ ഇന്ന്‌ നമ്മൾ കാണുന്ന ഒട്ടുമിക്ക സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഇത് ഒരു പ്രധാനി തന്നെ. ഭംഗി കൂട്ടാൻ മാത്രമല്ല ആരോഗ്യ പരിപാലനത്തിനും

മുടിയുടെ സംസാരക്ഷണയത്തിനുമെല്ലാം കറ്റാർവാഴ ഉത്തമം തന്നെ. എന്നാൽ ഇന്ന് നമ്മൾ കടകളിൽ നിന്നും വാങ്ങിക്കുന്ന അലോവേര ജെല്ലിൽ മറ്റുപല രാസവസ്തുക്കളുടെയും സാനിധ്യം ഉണ്ടാകാൻ സാധ്യത ഏറെയാണ്. എന്നാൽ ഇതേ കറ്റാർവാഴയുടെ ജെൽ കടയിൽ നിന്നും വാങ്ങുന്ന അതേ രീതിയിൽ ശുദ്ധമായി വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. കറ്റാർവാഴ നല്ലൊരു മോയ്സ്റ്റുറൈസെറും മേക്കപ്പ് റിമൂവറും നമ്മുടെ തൊലിയുടെ തിളക്കം കൂട്ടാൻ സഹായിക്കുന്ന ഒന്നും കൂടിയാണ്.

പൊള്ളലേറ്റ ഭാഗത്ത് പ്രയോഗിക്കാവുന്ന നല്ലൊരു മരുന്നാണിത്. തൊലിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ല മരുന്നായ ഈ കറ്റാർവാഴ ജെൽ ഉണ്ടാക്കുന്നത് നമ്മുടെ വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന കറ്റാർവാഴ വച്ചാണ്. കറ്റാർവാഴയുടെ ഏറ്റവും താഴെയുള്ള തണ്ടു വേണം ഇതിനായി ഉപയോഗിക്കാൻ. നല്ല വലിയ കറ്റാർവാഴ ഉപയോഗിച്ചാൽ കൂടുതൽ അളവിൽ

ജെൽ ഉണ്ടാക്കിയെടുക്കാം. അത്കൊണ്ട് തന്നെ വലിയ തണ്ട്നോക്കി മുറിച്ചെടുക്കുക. ഇത് മിറിച്ചെടുക്കുന്ന സമയം മഞ്ഞ കളറിലുള്ള ഒരു ദ്രാവകം അല്ലെങ്കിൽ പശ വരും അത് കൊണ്ട് തന്നെ കുറച്ച് സമയം ആ കറ വാരാൻ വേണ്ടി വക്കണം. കാരണം അത് തൊലിക്ക് ചൊറിച്ചിലും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒന്നാണ്. ഇനി നമ്മൾ കറ മാറ്റിയെടുത്ത കറ്റാർവാഴ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം.ഇനി എങ്ങനെയാണ് ഇതിൽ നിന്നും ജെൽ വേർതിരിച്ചെടുക്കുന്നത് എന്നറിയണ്ടേ???

aloavera gel at homeHomemade aloevera gel in malayalam.
Comments (0)
Add Comment