ആർക്കും കഴിക്കാം ഈ എണ്ണയില്ലാ പലഹാരം ഉണ്ടാക്കുമ്പോഴേക്കും പാത്രം കാലിയാവും.!! | Evening Snack Recipe

Evening Snack Recipe: ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ ചക്കപ്പഴം കൊണ്ടുള്ള ഒരുപാട് വിഭവങ്ങൾ നമുക്കൊക്കെ വീട്ടിൽ അമ്മമാർ ഉണ്ടാക്കി തരാറുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ചക്കപ്പഴം കൊണ്ടുള്ള പലഹാരങ്ങൾ വളരെയധികം ഇഷ്ടമാണ്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അത്തരത്തിൽ ഒരു പലഹാരത്തെപ്പറ്റിയാണ്. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് പച്ചരി നന്നായി

കഴുകിയശേഷം ഒന്ന് കുതിരാനായി മാറ്റിവയ്ക്കാം. കുറഞ്ഞത് രണ്ടുമണിക്കൂർ നേരമെങ്കിലും പച്ചരി കുതിരാനായി മാറ്റിവയ്ക്കേണ്ടതാണ്.അരി കുതിർന്നശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് പഴുത്ത ചക്കപ്പഴം കൂടി കുരു നീക്കം ചെയ്ത് ഇട്ടു കൊടുക്കാം. ശേഷം ഇതൊന്നു അരച്ചെടുക്കാവുന്നതാണ്. ആദ്യം തന്നെ ഒരുപാട് വെള്ളം ഒഴിച്ച് അരയ്ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ചക്കപ്പഴവും പച്ചരിയും മാത്രമായി ഒന്ന് അരച്ച ശേഷം ആവശ്യത്തിന്

വെള്ളം ഉപയോഗിച്ച് താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന അളവിൽ വേണം മാവ് അരച്ചെടുക്കുവാൻ. ഇതിലേക്ക് ശർക്കര ഉരുക്കിഒഴിക്കേണ്ടത് കൊണ്ട് വെള്ളം അധികം ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല. ഇനി ഇതൊരു പാത്രത്തിലേക്ക് നമുക്ക് മാറ്റാം. ശേഷം നമ്മുടെ പലഹാരത്തിന് ആവശ്യമായ മധുരത്തിനുള്ള ശർക്കര നമുക്ക് ഉരുക്കിയെടുക്കാം.ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ശർക്കര ഇട്ടശേഷം അരക്കപ്പ് വെള്ളം

കൂടി ഉപയോഗിച്ച് വേണം ഇത് ഉരുക്കി എടുക്കുവാൻ. വേണമെങ്കിൽ അരി അരയ്ക്കുന്ന സമയത്ത് തന്നെ നമുക്ക് ശർക്കരയും ഉരുകാൻ വെക്കാവുന്നതാണ്. ഇതേസമയം തന്നെ മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം. ഇതിലേക്ക് നമുക്ക് കുറച്ച് തേങ്ങാക്കൊത്ത് മൂപ്പിച്ചെടുക്കാം .ബാക്കി പാചകരീതി അറിയാൻ വീഡിയോ കണ്ടു നോക്കൂ….

easy evening snackeasy recipes
Comments (0)
Add Comment