Easy Tips And Tricks : തുണികളിൽ വന്നിട്ടുള്ള ചെറിയ ചെറിയ ഹോളുകൾ തയ്ക്കുകയോ തുന്നുകയോ ചെയ്യാതെ പഴയ രീതിയിൽ ആക്കാം.അത് എങ്ങനെ എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ വേണ്ടത് ഹോളുള്ള തുണിയുടെ അരികുഭാഗങ്ങൾ നന്നായി ഒന്ന് വെട്ടിയെടുക്കുകയാണ്. ഇവിടെ നൂല് പൊങ്ങി ഇരിപ്പുണ്ടെങ്കിൽ അതൊക്കെ ഒന്ന് കത്രിക ഉപയോഗിച്ച് മുറിച്ച് കളയാം.
ഡിസൈനുള്ള തുണിയാണെങ്കിൽ അതേ ഡിസൈനുള്ള മറ്റൊരു തുണി നമുക്ക് ആവശ്യമാണ്. എടുത്തു വച്ചിരിക്കുന്ന ഡിസൈനുള്ള തുണി ദ്വാരത്തിന്റെ അവിടെ അഡ്ജസ്റ്റ് ചെയ്ത് വയ്ക്കാവുന്നതാണ്.ഇങ്ങനെ വെച്ച ശേഷം ഒരു പ്ലാസ്റ്റിക് ഷീറ്റ് എടുക്കാം. ചുളുക്കുമ്പോൾ സൗണ്ട് കേൾക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് എടുക്കാതെ നോക്കുക. അതിനുശേഷം ഈ പ്ലാസ്റ്റിക് ഷീറ്റ് താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് മുറിച്ചെടുക്കാം. തുണിയും
മുറിച്ചെടുക്കുമ്പോൾ ദ്വാരത്തിനേക്കാൾ അല്പം വലുതായി മുറിച്ചെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ മുറിച്ചെടുത്ത് തുണി കഷണത്തെക്കാൾ കുറച്ചുകൂടി വലുതായിരിക്കണം മുറിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്. ഇതിനായി സഹായത്തിന് താഴെ കാണുന്ന വീഡിയോ കണ്ടു നോക്കാവുന്നതാണ്.ഇനി പ്ലാസ്റ്റിക് ഷീറ്റിലേക്ക് നേരത്തെ നമ്മൾ മുറിച്ചുവെച്ച
ഡിസൈൻ തുണി വെച്ചുകൊടുക്കാം. അതിനുശേഷം ഒരു ഷീറ്റ് പേപ്പർ നമുക്ക് എടുക്കാം. നോട്ട് ബുക്കിന്റെയോ എ ഫോർ സൈസ് പേപ്പറോ എടുക്കാവുന്നതാണ്. കഴിവതും ന്യൂസ് പേപ്പർ എടുക്കാതെ ഒഴിവാക്കാം. ഇനി കീറിയ തുണിയുടെ അടിയിൽ ഈ പേപ്പർ വെച്ച് കൊടുക്കാം. അതിനുശേഷം മുറിച്ച തുണി കഷണവും പ്ലാസ്റ്റിക് പേപ്പറും താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന അതേ രീതിയിൽ അറേഞ്ച് ചെയ്ത് പേപ്പറിന്റെ മുകളിൽ വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.