Easy Tip To Roast Coconut Using Pressure Cooker : അടുക്കളയിൽ ഒടുങ്ങുകയാണ് മിക്ക വീട്ടമ്മമാരുടെയും ജീവിതം. ഒരു നേരം വിശ്രമിക്കാനോ വായന പോലെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനോ സമയം കിട്ടാറില്ല. എന്നിട്ടും നിനക്ക് എന്താ വീട്ടിൽ പണി എന്ന ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് എത്ര വിഷമകരമാണ് അല്ലേ. ഇതിനൊരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ഇതിൽ വീട്ടമ്മമാർക്ക് അടുക്കളയിലെ ജോലി എളുപ്പമാക്കാനുള്ള സൂത്രപ്പണികൾ ആണ് പറയുന്നത്.
ഏറ്റവും കൂടുതൽ സമയം ചിലവാകുന്നത് തേങ്ങ ചിരകി വറുത്ത് എടുക്കുന്നതിനു വേണ്ടിയാണ്. അതിനൊരു അടിപൊളി സൂത്രപ്പണി വിഡിയോയിൽ കാണിക്കുന്നുണ്ട്. തേങ്ങ പൂളി അരിഞ്ഞു മിക്സിയിൽ പൊടിച്ച് കുക്കറിൽ എണ്ണ തൂകി ചെറിയ തീയിൽ അടച്ചു വയ്ക്കുകയേ വേണ്ടൂ. നമ്മൾ ചോറ് വയ്ക്കുമ്പോൾ ഉണ്ടാവുന്ന പ്രധാന പ്രശ്നമാണ് വെള്ളം തിളച്ചു തൂവുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ അവിടമാകെ
വൃത്തിയാക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം. ഇത് ഒഴിവാക്കാനായി ചോറ് വയ്ക്കുന്ന പാത്രത്തിന്റെ വക്കിൽ കുറച്ച് എണ്ണ തൂകി കൊടുത്താൽ മാത്രം മതിയാകും. പിന്നെ ഒരിക്കലും വെള്ളം തിളച്ചു മറിയുകയേ ഇല്ല.നമ്മൾ അടുപ്പിൽ വയ്ക്കുന്ന പാത്രം അടുപ്പിൽ വയ്ക്കുന്നതിന് മുൻപ് കുറച്ച് എണ്ണ പുരട്ടിയാൽ അതിന്റെ അടിയിൽ കരി പിടിക്കുകയേ ഇല്ല. കുറച്ച് കരി പിടിക്കുന്നതിനെ ഒരു പേപ്പർ വച്ച് തുടച്ചു കളയാവുന്നതേ ഉള്ളൂ
അത് പോലെ തന്നെ കാരറ്റ് പെട്ടെന്ന് വേവാൻ എങ്ങനെ അരിയണം എന്നും തക്കാളി വെന്ത് ഉടഞ്ഞു പോവാതെ ഇരിക്കാനായി എങ്ങനെ അരിയണം എന്നും വീഡിയോയിൽ പറയുന്നുണ്ട്. വളരെ എളുപ്പം സവാള അരിയാനുള്ള ഒരു അടിപൊളി വിദ്യയും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യണേ. Easy Tip To Roast Coconut Using Pressure Cooker credit : SajuS TastelanD