Easy Kitchen Tips Malayalam : അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി പല വഴികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം.ഉപ്പ് പാത്രത്തിൽ ഇട്ട് വെച്ചാൽ എളുപ്പത്തിൽ അലിഞ്ഞു പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത് ഒഴിവാക്കാനായി ഉപ്പിനോടൊപ്പം
ഒരു ചെറിയ ചിരട്ടക്കഷണം കൂടി ഇട്ടുവച്ചാൽ മതി. അതുപോലെ ഫ്രിഡ്ജിനകത്ത് ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത് ഒഴിവാക്കാനായി ഒരു ചിരട്ടയിൽ അല്പം ബേക്കിംഗ് സോഡ വച്ച് കൊടുത്താൽ മതി. അതല്ലെങ്കിൽ കുറച്ച് ബേക്കിംഗ് സോഡ ഫ്രീസറിനകത്ത് വിതറി കൊടുത്താലും മതിയാകും. ഫ്രിഡ്ജിനകത്ത് ഇറച്ചി പോലുള്ള സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ബ്ലഡ് കെട്ടിക്കിടക്കുന്ന അവസ്ഥ വരാറുണ്ട്. അത് ഒഴിവാക്കാനായി ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കവർ വീട്ടിലുണ്ടെങ്കിൽ അത് നാലുവശവും കട്ട് ചെയ്ത് നീളത്തിൽ
ഫ്രീസറിനകത്ത് വിരിച്ചു കൊടുക്കാവുന്നതാണ്.വറുക്കാത്ത റവ കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി ഒന്ന് ചൂടാക്കിയ ശേഷം ഒരു കവറിൽ കെട്ടി സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. ചിരകാത്ത തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അത് ഐസായി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനും
തേങ്ങ കേടാകാതെ സൂക്ഷിക്കാനും ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടിയ ശേഷം സൂക്ഷിക്കാവുന്നതാണ്. സാമ്പാർ പരിപ്പ് കേടാകാതെ സൂക്ഷിക്കാൻ ഒന്നുകിൽ ചെറുതാക്കി ചൂടാക്കിയ ശേഷം കുപ്പിയിൽ ഇട്ടു വയ്ക്കാവുന്നതാണ്. അതല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടിയ ശേഷം ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാവുന്നതുമാണ്. മൂർച്ചപോയ കത്തിയുടെ മൂർച്ച കൂട്ടാനായി സെറാമിക് ഗ്ലാസ് വീട്ടിൽ ഉണ്ടെങ്കിൽ അതിന് മുകളിൽ ഉരച്ചു കൊടുത്താൽ മതി. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.