Easy Kitchen Tips And Tricks : സമയം ലാഭിക്കുന്നതിനും തങ്ങളുടെ ജോലി വൃത്തിയായി നിറവേറ്റുന്നതിനും ആയി ഇന്ന് വീട്ടമ്മമാർ എളുപ്പവഴികളും ആണ് നോക്കുന്നത്. എന്നാൽ പലപ്പോഴും ഇതൊക്കെ അബദ്ധത്തിൽ ചെന്ന് ചാടുകയാണ് പതിവ്. ഇന്ന് നമുക്ക് കുറച്ച് എളുപ്പവഴികൾ നോക്കാം.. ഓരോരുത്തർക്കും വളരെയധികം യൂസ്ഫുൾ ആകുന്ന ഈ ടിപ്പുകൾ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഉറപ്പാണ്.
ആദ്യം തന്നെ നമ്മൾ ഉപയോഗിച്ചതിന് ശേഷം കളയുന്ന സോപ്പ് കവറിന്റെ റിയൂസാണ് പറയുന്നത്. ഏതുതരത്തിലുള്ള സോപ്പുകവറായാലും അത് സോപ്പ് എടുത്ത ശേഷം ഒന്ന് മുറിച്ച് നമ്മുടെ തുണി വയ്ക്കുന്ന അലമാരയിലോ ഷെൽഫിലോ തുണികൾക്കിടയിൽ വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ആ സോപ്പിന്റെ മണം നമ്മുടെ തുണികളിലേക്കും വ്യാപിക്കുന്നു.സ്‌പ്രേയുടെയോ കംഫർറ്റിന്റെയോ ഒന്നും സഹായമില്ലാതെ വീട്ടിലിടുന്ന വസ്ത്രങ്ങൾ പോലും പുതുമണത്തോടെ ഇരിക്കുന്നതിന് ഇത് നമ്മെ സഹായിക്കും.
ഫ്രിഡ്ജിൽ വയ്ക്കാതെ മുട്ട എങ്ങനെ അധികനാൾ കേടുകൂടാതെ വയ്ക്കാം എന്നാണ് ഇനി നോക്കാൻ പോകുന്നത്.അതിനായി ആദ്യം തന്നെ മുട്ട ഒന്ന് വൃത്തിയായി കഴുകി തുടച്ച് എടുക്കുക. അതിനുശേഷം അരി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് മുട്ടയുടെ കൂർത്ത ഭാഗം അടിയിൽ വരത്തക്ക രീതിയിൽ വീഡിയോയിൽ കാണുന്നതുപോലെ ഇറക്കി വയ്ക്കാം. ഇങ്ങനെ വയ്ക്കുകയാണ് എങ്കിൽ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ എത്രനാൾ വേണമെങ്കിലും
മുട്ട കേടു കൂടാതെ ഇരിക്കും. മുട്ട പുഴുങ്ങി കഴിയുമ്പോൾ അതിൻറെ തോട് അടർത്തിയെടുക്കുമ്പോൾ തോടിനൊപ്പം വെളുത്ത ഭാഗവും വരുന്നത് പലപ്പോഴും നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. മുട്ട പുഴുങ്ങിയ ശേഷം അത് ചൂട് ആറുന്നതിനായി വെക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രശ്നം സംഭവിക്കുന്നത്. ഇളം ചൂടോടെ തന്നെ മുട്ട അതിൻറെ തൊലിയിൽ നിന്ന് വേർപെടുത്തുകയാണ് എങ്കിൽ വെള്ള ഭാഗം അല്പം പോലും പോകാതെ വൃത്തിയിൽ മുട്ടത്തോട് പൊട്ടിച്ച് എടുക്കാൻ സാധിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കൂ..