അരി കഴുകിയ വെള്ളം പോലും കളയില്ല.!! ടൂത് പേസ്റ്റ് വെച്ചൊരു കിടിലൻ ടിപ്സ്.!! | Easy Kitchen Tip Using Tooth Paste

വീട്ടിലെ തിരക്കുകൾ ഒഴിഞ്ഞ സമയമില്ലെന്ന് പരാതിപ്പെടുന്നവരാണ് മിക്ക വീട്ടമ്മമാരും. അതിനായി പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പ്രധാനമായും അടുക്കളയിൽ ആയിരിക്കും ജോലികൾക്കായി കൂടുതൽ സമയവും ആവശ്യമായി വരുന്നത്. പ്രത്യേകിച്ച് കടകളിൽ നിന്നും ഉണക്കമുളകും മറ്റും വാങ്ങിക്കൊണ്ടു വരുമ്പോൾ അവയുടെ പാക്കറ്റ് കെട്ടിയാണ്

വെച്ചിട്ടുള്ളത് എങ്കിൽ അത് അഴിച്ചെടുക്കുന്നത് തന്നെ ഒരു പണിയാണ്. അത് ഒഴിവാക്കാനായി കവറിന്റെ കെട്ടിയ ഭാഗത്ത് ചെറിയ രീതിയിൽ ഒന്ന് ചുരുട്ടിയ ശേഷം എളുപ്പത്തിൽ അഴിച്ചെടുക്കാവുന്നതാണ്. ധാന്യങ്ങളും, പയറുവർഗങ്ങളും സൂക്ഷിച്ചു വയ്ക്കുമ്പോൾ അതിൽ പ്രാണികളും മറ്റും വരുന്നത് ഒരു പതിവ് പ്രശ്നമാണ്. അത് ഒഴിവാക്കാനായി ഒഴിച്ചു വയ്ക്കുന്ന പാത്രങ്ങളിൽ രണ്ടോ മൂന്നോ ബേ ലീഫ് അല്ലെങ്കിൽ പട്ടയുടെ കഷ്ണം ഇട്ടുകൊടുത്താൽ മതിയാകും.

മുളകുപൊടി കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി അത് ഇട്ടുവയ്ക്കുന്ന കുപ്പിയുടെ ചുവട്ടിൽ അല്പം ഉപ്പിട്ട ശേഷം മുളകുപൊടി ഇട്ടു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്താൽ മുളകുപൊടിയുടെ എരിവ് കുറയാതെ സൂക്ഷിക്കാനും സാധിക്കുന്നതാണ്. സ്ഥിരമായി കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന ഷൂസ് പെട്ടെന്ന് പൊടിപിടിച്ച് ക്ലീൻ ചെയ്യേണ്ട അവസ്ഥ വരാറുണ്ട്. വീട്ടിൽ ഷൂ പോളിഷ് ഇല്ലായെങ്കിൽ അതിനു പകരമായി ഒരു ടിഷ്യു പേപ്പർ

എടുത്ത് അതിലേക്ക് അല്പം ഉജാല ഒറ്റിച്ചു കൊടുക്കുക. ഇത് ഉപയോഗിച്ച് ഷൂ തുടച്ചെടുക്കുകയാണെങ്കിൽ പോളിഷ് ചെയ്ത അതേ രീതിയിൽ തന്നെ കിട്ടുന്നതാണ്. അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞിവെള്ളം ഇനി വെറുതെ കളയേണ്ട.കഞ്ഞി വെള്ളത്തിൽ നിന്നും കുറച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം അല്പം വൈറ്റ് ടൂത്ത് പേസ്റ്റ് കൂടി ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി ബാത്റൂമിന്റെ വാഷ്ബേസിനും മറ്റു ഭാഗങ്ങളുമെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

kitchen tipstips and tricks
Comments (0)
Add Comment