Easy Inchi Krishi Tips : ഇനി ഗ്രോബാഗിൽ കിലോ കണക്കിന് ഇഞ്ചി കിട്ടും. നമ്മുടെ അടുക്കളയിൽ എടുക്കാൻ ആവശ്യമായ ഇഞ്ചി എങ്ങനെ വീട്ടിൽ തന്നെ കൃഷി ചെയ്യാം എന്നുള്ള തിനെ കുറിച്ച് നോക്കാം. കറി ഇഞ്ചി വിത്തുകൾ ഉപയോഗിച്ചുകൊണ്ട് ഏതുസമയത്തും നമുക്ക് ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്. കൃഷിക്കായി ഇഞ്ചി വിത്ത് തിരഞ്ഞെടുക്കുമ്പോൾ വണ്ണം കുറഞ്ഞ നല്ല മൂത്ത ഇഞ്ചി നോക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അതുപോലെ തന്നെ ചുണ്ട് ഉള്ളതും തൊലി പോകാത്തതും ആയിട്ടുള്ള ഇഞ്ചി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇഞ്ചി ഒരു പാത്രത്തിൽ ഇട്ടതിനുശേഷം വീടിന്റെ ഏതെങ്കിലും മൂലയ്ക്ക് വെയില് കൊള്ളാതെ മാറ്റി വയ്ക്കുകയാണെങ്കിൽ രണ്ടാഴ്ചകൊണ്ട് മുളച്ചു വരുന്നതായി കാണാം. കൂടാതെ അടുപ്പിൽ ചുവട്ടിൽ ആയി വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് മുളച്ചു വരുന്നതായി കാണാം. ഒരു ഇഞ്ച് വിത്തിന് രണ്ടും മൂന്നും മുള കിട്ടുന്ന രീതിയിൽ
20 ഗ്രാം എങ്കിലും തൂക്കം വേണം എന്നതാണ് കണക്ക്. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിനുശേഷം അതിലേക്ക് കുറച്ച് പച്ച ചാണകം കൂടി ഇട്ട് കലക്കി ഇഞ്ചി വിത്ത് അരമണിക്കൂർ അതിൽ മുക്കി വയ്ക്കുക. ഇഞ്ചി വിത്ത് നടുമ്പോൾ ഗ്രോബാഗ് നിറയ്ക്കാനായി മേൽമുണ്ട് എടുത്തതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ കുമ്മായം കൂടി ചേർത്ത് ഇളക്കി 15 ദിവസം മാറ്റി വയ്ക്കുക.
ഉണങ്ങിയ മണ്ണാണെങ്കിൽ കുറച്ചു വെള്ളം തളിച്ച് ഈർപ്പം നിലനിർത്തിയ ശേഷമായിരിക്കണം കുമ്മായം ചേർത്ത് മിക്സ് ചെയ്യേണ്ടത്. ഇഞ്ചി കൃഷിയെ കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഗ്രോ ബാഗിൽ ഇഞ്ചി കൃഷി ചെയ്തു നോക്കൂ. നിങ്ങൾക്കും ഇതുപോലെ നല്ല റിസൾട്ട് കിട്ടുന്നതാണ്. Easy Inchi Krishi Tips Credits : Malus Family