ഈ ഒരൊറ്റ വെള്ളം മതി വീട്ടിലെ ഗ്ലാസുകളും ജനലുകളും വെട്ടിത്തിളങ്ങുവാൻ; കുപ്പിയിലെ അഴുക്ക് കളയാൻ ഇതിലും എളുപ്പമായ മറ്റൊരു മാർഗ്ഗമില്ല.!! | Easy Cleaning Tips Use Tea Powder

Easy Cleaning Tips Use Tea Powder : പലപ്പോഴും വീട്ടിൽ പാലും മറ്റും എടുത്ത കുപ്പിയുടെ ഉൾഭാഗം വൃത്തിയാക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം അല്പം പ്രയാസം ഏറിയ ജോലി തന്നെയാണ്. കൈ കുപ്പിയ്ക്ക് ഉള്ളിലേക്ക് കടത്താതെ എങ്ങനെ കറയും അഴുക്കും നീക്കം ചെയ്യാം എന്നാണ് ആദ്യമായി നോക്കാൻ പോകുന്നത്. അതിനായി അഴുക്കായ ഒരു കുപ്പി എടുത്ത ശേഷം അതിലേക്ക് വീഡിയോയിൽ കാണുന്നത്

പോലെ ന്യൂസ് പേപ്പർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഇതിലേക്ക് ഇടാം. അതിനുശേഷം അല്പം സോപ്പുവെള്ളമോ ലിക്വിഡോ ഒഴിച്ച ശേഷം വെള്ളം കൂടി ഒഴിച്ച് നന്നായി ഒന്ന് കുലുക്കി കഴുകി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ കുപ്പിക്കുള്ളിൽ കറ നീക്കം ആകുന്നത് കാണാൻ സാധിക്കും.ഇനി എങ്ങനെ ജനലുകളും ജനൽ, കതക് എന്നിവയുടെ ഗ്ലാസുകളും വൃത്തിയാക്കി

എടുക്കാമെന്നാണ് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഉപയോഗശൂന്യമായ ഒരു ബനിയൻ ടൈപ്പ് തുണി എടുക്കുകയാണ്. അഴുക്ക് വളരെ പെട്ടെന്ന് നീക്കം ചെയ്യുന്നതിനാണ് ബനിയൻ മോഡൽ തുണി നമ്മൾ എടുക്കുന്നത്. ഇത് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുറിച്ച് എടുത്തശേഷം ഒരു കമ്പിന്റെയോ ഉപയോഗിച്ച് ശൂന്യമായ

മോപ്പിൻറെയോ അറ്റത്ത് ചുറ്റി എടുക്കാവുന്നതാണ്. ശേഷം നന്നായി വെട്ടി തിളപ്പിച്ച തേയില വെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിൽ ചുറ്റി വച്ചിരിക്കുന്ന തുണി മുക്കി ജനലുകളും ഗ്ലാസ്സുകളും നന്നായി തുടച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ കറകളും അഴുക്കും നീങ്ങി ജനലും ഗ്ലാസും ഒക്കെ വെട്ടി തിളങ്ങുന്നതായി കാണാൻ കഴിയും.

easy cleaning tipskitchen cleaning tips
Comments (0)
Add Comment