Dhoshakallu Mayakkan Easy Tips : സാധാരണ ദോശക്കല്ലിൽ ഉണ്ടാക്കിയെടുക്കുന്ന ദോശയുടെ സ്വാദ് ഒരിക്കലും നോൺസ്റ്റിക് പാത്രങ്ങളിൽ ചുട്ടെടുക്കുമ്പോൾ ലഭിക്കാറില്ല. എന്നാൽ കല്ലിൽ നിർമ്മിച്ച ദോശക്കല്ല് മയക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര മയങ്ങാത്ത ദോശക്കല്ലും എളുപ്പത്തിൽ മയക്കിയെടുക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.
ആദ്യമായി ദോശക്കല്ലിൽ കുറച്ച് സബീന പൊടി ഇട്ട് അതിലേക്ക് കുറച്ച് വെള്ളം കൂടി തളിച്ചു കൊടുക്കുക. അതിനുശേഷം ഒരു സോഫ്റ്റ് ബ്രഷ് എടുത്ത് ദോശക്കല്ലിനു മുകളിൽ നല്ലതു പോലെ ഉരച്ച് കൊടുക്കുക. ഇപ്പോൾ അതിനു മുകളിൽ പിടിച്ചിരിക്കുന്ന തുരുമ്പിന്റെ കറയെല്ലാം പോകുന്നതാണ്. ശേഷം രണ്ടു മൂന്നോ കപ്പ് വെള്ളമൊഴിച്ച് ദോശക്കല്ലിന്റെ രണ്ടു ഭാഗവും നല്ലതുപോലെ കഴുകിയെടുക്കുക.
അതിനുശേഷം ദോശക്കല്ല് വെയിലത്ത് വെച്ചോ അല്ലെങ്കിൽ ഒരു തുണി ഉപയോഗിച്ചോ നല്ലതു പോലെ ഉണക്കിയെടുക്കണം. അതിനുശേഷം ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുക്കാവുന്നതാണ്. ശേഷം ഒരു പപ്പട കമ്പിന്റെ അറ്റത്ത് ചെറിയ ഉള്ളി മുറിച്ച് അത് ദോശക്കല്ലിനു മുകളിൽ നടുഭാഗത്തും സൈഡിലും എല്ലാം നല്ലത് പോലെ തടവി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ദോശക്കല്ല് കൂടുതൽ മിനുസമുള്ളതായി മാറും.
ശേഷം സോപ്പ് ഉപയോഗിക്കാതെ ദോശക്കല്ല് വെള്ളത്തിൽ കഴുകിയെടുക്കുക. ഈ കല്ല് അടുപ്പത്ത് ചൂടാക്കാനായി വയ്ക്കുക. അതിലേക്ക് അല്പം എണ്ണ തടവിയ ശേഷം ദോശ എളുപ്പത്തിൽ ചുട്ടെടുക്കാവുന്നതാണ്. ഉപയോഗ ശേഷം ദോശക്കല്ലിൽ അല്പം എണ്ണ തടവി വേണം വയ്ക്കാൻ. എന്നാൽ മാത്രമാണ് പിന്നീട് ഉപയോഗിക്കുമ്പോഴും ദോശ, കല്ലിൽ നിന്നും ശരിയായി അടർന്നു വരികയുള്ളൂ. ഇത്തരത്തിൽ എത്ര മയങ്ങാത്ത ദോശക്കല്ലും എളുപ്പത്തിൽ മയക്കി എടുക്കാവുന്നതാണ്.മാത്രമല്ല ദോശക്കല്ല് ഉരച്ച് വൃത്തിയാക്കുമ്പോൾ അതിനു മുകളിലുള്ള ഇരുമ്പ് കറയെല്ലാം പോയി കിട്ടുകയും ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.