Cough Home Remedies Malayalam : ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗങ്ങളിൽ ഒന്നാണ്. യതാർത്ഥത്തിൽ പൊടി, കഫം എന്നിവയെ ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളാൻ ശരീരം നടത്തുന്ന പ്രക്രിയയാണ് ചുമ. പലരുടെയും ഒരു പ്രധാന വില്ലൻ തന്നെയാണ് വിട്ടു മാറാത്ത ചുമ. ചുമക്ക് പണ്ട് മുതൽക്കെ നമ്മൾ പ്രയോഗിച്ച് വരുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. എത്ര വലിയ ചുമയും സ്വിച്ച് ഇട്ട പോലെ നിൽക്കാനുള്ള ഒരു വീട്ടുവൈദ്യമാണ് നമ്മൾ ഇവിടെ
പരിചയപ്പെടുന്നത്. ഈ വീട്ടു മരുന്ന് ഒറ്റ തവണ കഴിച്ചാൽ മതി കഫം പൂർണമായും ഇല്ലാണ്ടായി പോവും. മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ കഴിക്കാവുന്ന ഒരു മരുന്നാണിത്. ഇത് ഉണ്ടാക്കാനായി നമ്മൾ എടുക്കുന്നത് നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന ചെറിയ ഉള്ളിയാണ്. ആദ്യമായി നമ്മൾ കുറച്ച് ചെറിയുള്ളി എടുത്ത് തൊലിയെല്ലാം
കളഞ്ഞ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം. തൊലി കളയുമ്പോൾ നല്ല പുറമെയുള്ള പുറന്തൊലി മാത്രം കളഞ്ഞാൽ മതിയാവും. തൊലിയോട് ചേർന്നിരിക്കുന്ന ഭാഗത്താണ് കൂടുതൽ ഔഷധ ഗുണങ്ങളുള്ളത്. ഇത്തരത്തിൽ തൊലി കളഞ്ഞെടുക്കാനായി ഈ ഉള്ളിയെ അഞ്ച് മിനിറ്റോളം വെള്ളത്തിലിട്ടു വച്ച് തൊലി കളഞ്ഞെടുത്താൽ മതിയാവും. കഴുകിയെടുത്ത ഉള്ളി ചെറിയ കല്ലിൽ ഇട്ടുകൊടുത്ത് നല്ലപോലെ ചതച്ചെടുക്കുക.
മിക്സിയുടെ ജാറിലിട്ട് ചെറുതായൊന്ന് കറക്കിയെടുത്താലും മതിയാവും. നല്ലപോലെ അരഞ്ഞ് പോവാതെ സൂക്ഷിക്കണം. നമുക്ക് ഉള്ളിയുടെ നീര് മാത്രമാണ് ആവശ്യം. അടുത്തതായി ചതച്ച ഉള്ളി നന്നായിട്ട് പിഴിഞ്ഞെടുക്കണം. ഉള്ളിനീര് കുറവാണെന്ന് കരുതി അതിലേക്ക് വെള്ളം ചേർക്കാനോ നമ്മൾ പിഴിഞ്ഞെടുക്കുന്ന പാത്രത്തിൽ വെള്ളത്തിന്റെ അംശം ഉണ്ടാകാനോ പാടില്ല.
ചുമയെ തുരത്തുന്ന ഈ വീട്ടുവൈദ്യം എങ്ങനെ ഉണ്ടാക്കുന്നു എന്നറിയാൻ വീഡിയോ കാണുക.