കുറച്ചു ചെമ്മീൻ മിക്സി ജാറിൽ ഒറ്റ കറക്ക് 😍😍 അപ്പൊ കാണാം മാജിക് വീഡിയോ കാണു 😋👌

എന്റെ ഈശ്വരാ കുറച്ചു ചെമ്മീൻ മിക്സി ജാറിൽ ഒറ്റ കറക്ക്.. അപ്പൊ കാണാം മാജിക്! വീഡിയോ കാണു.. ഇന്ന് നമ്മൾ ചെമ്മീൻ ഉപയോഗിച്ച് ഒരു വെറൈറ്റി റെസിപ്പിയാണ് തയ്യാറാക്കാൻ പോകുന്നത്. അതിനായി 250 gm ചെമ്മീൻ നല്ലപോലെ വൃത്തിയാക്കിയെടുക്കുക. അടുത്തതായി ചെമ്മീൻ ഒരു മിക്സി ജാറിൽ ഇടുക. പിന്നീട് ഇതിലേക്ക് 1/2 മുറി തേങ്ങ ചിരകിയത് (ഏകദേശം 2 പിടിയോളം ഉണ്ടാകും),

1 spn കാശ്മീരിമുളക്പൊടി, കുറച്ച് മഞ്ഞൾപൊടി, ഗരംമസാലപൊടി, മല്ലിപൊടി, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇത് വെള്ളമൊന്നും ചേർക്കാതെ രണ്ടു പ്രാവശ്യം മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് 1 സവാള അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത്, കുറച്ച് കറിവേപ്പില അരിഞ്ഞത്,

4 അല്ലി വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. എന്നിട്ട് ഇത് കൈകൊണ്ട് ചെറിയ ബോൾ പോലെ ഉരുട്ടിയെടുത്ത് ചെറുതായി പരത്തുക. എന്നിട്ട് ചൂടായ എണ്ണയിൽ നല്ലപോലെ പൊരിച്ചെടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും

നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like