Chakka Krishi Tips Using Cloth : പ്ലാവിലെ ചക്ക മുഴുവൻ താഴെ ഉണ്ടാകാൻ ഒരു പഴയ തുണി കഷ്ണം മതി!!! നമ്മുടെ മിക്ക വീടുകളിലും പ്ലാവ് ഉണ്ടാകുമല്ലേ? അതിലൊക്കെ നിറയെ ചക്ക കായ്ച്ച് നിൽക്കുന്നുമുണ്ടാകും. പക്ഷെ പലപ്പോഴും ചക്ക എടുക്കാൻ നമ്മളെല്ലാവരും പ്രയാസപ്പെടാറുണ്ട്. ചക്ക പ്ലാവിന്റെ ഉയരമുള്ള ശാഖകളിലോ മറ്റോ ആണ് കൂടുതലായും കാണപ്പെടാറുള്ളത്. എന്നാൽ ഇനി ചക്ക പറിച്ചെടുക്കുന്ന കാര്യമാലോചിച്ച് ആരും വേവലാതിപ്പെടേണ്ട.
ഇനി നമ്മുടെ കയ്യെത്തും ദൂരത്ത് അല്ലെങ്കിൽ നമ്മൾ എവിടെ വിചാരിക്കുന്നുവോ അവിടെചക്ക കായ്പ്പിച്ചെടുക്കാനുള്ള വളരെ സിംപിൾ ആയിട്ടുള്ള കുറച്ച് മാർഗങ്ങളാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ഈ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ആ ഭാഗത്ത് തിരി പൊട്ടാൻ ഇത് സഹായിക്കും. ഇവിടെ നമ്മളാണ് തീരുമാനിക്കുന്നത് നമ്മുടെ പ്ലാവിൽ ചക്ക എവിടെ കായ്ക്കണമെന്ന്. അതിന് നമ്മൾ വിചാരിക്കുന്നിടത്ത് തിരി പൊട്ടണം.
അതിനായിട്ട് പ്ലാവിന്റെ ആ ഭാഗം ഒരു തുണികൊണ്ടോമറ്റോ നന്നായി തുടച്ചെടുക്കണം. തടിയിൽ പൂപ്പലോ മറ്റോ ഉണ്ടെങ്കിൽ അതൊക്കെ നന്നായിട്ട് തുടച്ച് വൃത്തിയാക്കിയെടുക്കണം. ഇവിടെ നമ്മൾ പ്ലാവിന്റെ ഒട്ടും അടിവശത്തുമല്ല ഒരുപാട് മുകൾവശത്തുമല്ലാതെ നമുക്ക് കൈകൊണ്ട് എടുക്കാൻ പറ്റുന്ന അകലത്തിലാണ് ഇത് ചെയ്യുന്നത്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ചധികം പച്ച ചാണകമാണ്. ഈ പച്ച ചാണകം നമ്മൾ നേരത്തെതുണി കൊണ്ട്
വൃത്തിയാക്കിയ സ്ഥലത്ത് നല്ലപോലെ തേച്ച് വെക്കുക. നല്ലവണ്ണം അടിവശം വച്ച് പ്ലാവിന്റെ തടിയിൽ നല്ലപോലെ പറ്റിപ്പിടിച്ചിരിക്കുന്ന രീതിൽ പച്ചച്ചാണകം തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്ത് കൊടുത്താലാണ് നമ്മൾ വിചാരിക്കുന്ന ഭാഗത്ത് നമ്മുടെ ചക്കയുടെ തിരി പൊട്ടുന്നത്.കൈയെത്തും ദൂരത്തെ ചക്ക കൈകൊണ്ട് പറിക്കാൻ ആഗ്രഹില്ലാത്തവരുണ്ടോ? അതിനായി എന്തൊക്കെ ചെയ്യണമെന്ന് വിശദമായറിയാൻ വീഡിയോ കാണുക. Chakka Krishi Tips Using Cloth Credit : Poppy vlogs