ഒരിക്കലും നിങ്ങൾ ഇങ്ങനെ പരീക്ഷിച്ചു കാണില്ല.!! ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ വിടില്ല.. ശെരിക്കും ഞെട്ടിക്കും.!! | Chakka Bubble Coffee Recipe

Whatsapp Stebin

Chakka Bubble Coffee Recipe : വ്യത്യസ്ത രുചിയികളിലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുപോലെ ബേക്കറികളിൽ നിന്നും മറ്റും ലഭിക്കുന്ന മധുര പാനീയങ്ങളും, സ്നാക്കുകളും വീട്ടിൽ പരീക്ഷിച്ചു നോക്കുന്ന പതിവും പലർക്കും ഉള്ളതാണ്. അത്തരം പരീക്ഷണങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ബബ്ബിൾ കോഫിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു ബബിൾ കോഫി തയ്യാറാക്കാനായി ആദ്യം തന്നെ ചെയ്യേണ്ടത് നല്ല മധുരമുള്ള

10 ചക്കച്ചുളകൾ എടുത്ത് അതിന്റെ തൊലിയും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുക്കുക എന്നതാണ്. അതിനുശേഷം അത് കുറച്ചു വെള്ളത്തിൽ ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. വേവിച്ചെടുത്ത ചക്ക ചുളയുടെ ചൂടൊന്ന് മാറുമ്പോൾ അത് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഈയൊരു പേസ്റ്റിൽ നിന്നും മൂന്ന് ടേബിൾ സ്പൂൺ ചക്ക എടുത്ത് ഒരു പാനിലേക്ക് ഇട്ട് അതിൽ ആവശ്യത്തിന് വെള്ളവും പഞ്ചസാരയും

ചേർത്ത് നല്ലതുപോലെ കുറുക്കി എടുക്കണം. അതിലേക്ക് കാൽ കപ്പ് അളവിൽ കപ്പയുടെ പൊടി കൂടി ചേർത്ത് എടുക്കേണ്ടതുണ്ട്. ശേഷം അവ ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കാം. അതിനുശേഷം പഞ്ചസാര പാനി തയ്യാറാക്കി ഈ ഉരുളകൾ കപ്പപ്പൊടി എല്ലാം തട്ടിക്കളഞ്ഞ് അതിൽ ഇട്ടു വയ്ക്കാവുന്നതാണ്.ബബിൾസ് തയ്യാറാക്കാനായി ചെയ്യാവുന്ന മറ്റൊരു കാര്യം ഒരു പാനിലേക്ക് കുതിർത്തി വെച്ച ചൗവ്വരി, ആവശ്യത്തിന് പഞ്ചസാര, ചക്കയുടെ പേസ്റ്റ് എന്നിവ മിക്സ് ചെയ്ത് എടുക്കുന്ന രീതിയാണ്. ബബിൾസ് തയ്യാറാക്കി കഴിഞ്ഞാൽ ഏതെങ്കിലും

ഒരു ഇൻസ്റ്റന്റ് കോഫിയെടുത്ത് ചൂടുവെള്ളത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം. അതിനുശേഷം ഒരു ഗ്ലാസ് എടുത്ത് അതിന്റെ ഏറ്റവും താഴെയായി തയ്യാറാക്കി വെച്ച ബബിൾസ്, തൊട്ടു മുകളിൽ കുറച്ച് ഐസ്ക്യൂബ്സ്, അതിന് മുകളിലേക്ക് തയ്യാറാക്കിവെച്ച കോഫി, ഏറ്റവും മുകളിലായി തണുപ്പിച്ച പാൽ എന്നിവ ചേർത്തു കൊടുക്കാം. ഇപ്പോൾ നല്ല രുചികരമായ ഇൻസ്റ്റന്റ് ബബിൾസ് കോഫി തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
You might also like