ഈ ഫ്രൂട്ട് ജ്യൂസ് ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെയും ഉണ്ടാക്കും.!!ഹെൽത്തിയും ടേസ്റ്റിയുമായ അടിപൊളി ഡ്രിങ്ക്. | Carrot Tasty Juice Recipe Malayalam

Whatsapp Stebin

Carrot Tasty Juice Recipe Malayalam : ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഫ്രൂട്ട് ജ്യൂസ്. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള ജ്യൂസുകൾ തന്നെ കുടിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന വ്യത്യസ്ത രുചിയിലുള്ള ഒരു ജ്യൂസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മൂന്ന് ടീസ്പൂൺ അളവിൽ റവ, നാല് കപ്പ് പാല്, മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡ്, പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, മൂന്ന് കാരറ്റ് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് കുക്കറിൽ വേവിച്ചെടുത്തത്, വെള്ളം, ഐസ്ക്യൂബ്സ്, ചിയാസീഡ്സ് ഇത്രയുമാണ്.

ആദ്യം തന്നെ കുക്കറിലേക്ക് അരിഞ്ഞു വച്ച ക്യാരറ്റ് ഇട്ട് രണ്ട് വിസിൽ അടിച്ച് എടുക്കണം. അത് ചൂടാറി വന്നു കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു കപ്പ് അളവിൽ പാൽ, ഒരു ടേബിൾ സ്പൂൺ മിൽക്ക് മേയ്ഡ്, ഏലക്ക പൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം. ശേഷം അത് മാറ്റി വയ്ക്കാവുന്നതാണ്. അതിനു ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് കപ്പ് പാൽ ഒഴിച്ച് തിളപ്പിക്കാനായി വയ്ക്കാം. അതിലേക്ക് മധുരത്തിന് ആവശ്യമായ മിൽക്ക്മേഡ്, പഞ്ചസാര എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

അത് നന്നായി തിളച്ച് കുറുകി വരുമ്പോൾ കുതിർത്താൻ വെച്ച റവ ഇട്ട് തിളപ്പിച്ചെടുക്കണം. ശേഷം അതിലേക്ക് അരച്ചു വെച്ച ക്യാരറ്റ് ഒഴിച്ചു കൊടുക്കാവുന്നതാണ്. പാലിലേക്ക് ക്യാരറ്റ് ഒന്ന് സെറ്റായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. അതിനുശേഷം ഈ ഒരു മിക്സ് തണുപ്പിക്കാനായി ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. ഈ ഒരു സമയത്ത് ചിയാസീഡ്സ് ഒരു

ബൗളിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് വയ്ക്കാം. ജ്യൂസ് സെർവ് ചെയ്യുന്ന സമയത്ത് വെള്ളം കൂടുതൽ വേണമെങ്കിൽ അത് ആഡ് ചെയ്തു കൊടുക്കാവുന്നതാണ്. അതുപോലെ ഐസ്ക്യൂബ് ഇട്ടും സെർവ് ചെയ്യാം. ജ്യൂസ് ഒഴിച്ച് അതിനു മുകളിലായി അല്പം ചിയാ സീഡ് കൂടി ഇട്ടു കൊടുക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ ഒരു വെറൈറ്റി ജ്യൂസ് റെഡിയായി കഴിഞ്ഞു. റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like