ഈ ബീറ്റ്റൂട്ട് പച്ചടി തന്നെ സദ്യയിൽ കേമനാവാൻ പോകുന്നത്; ഈസി ആയി ഉണ്ടാക്കാം.!! | Beetroot Pachadi Recipe
Beetroot Pachadi Recipe : ഓണസദ്യയ്ക്ക് കൂടുതൽ നിറം പകരാനായി മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലും ബീറ്റ്റൂട്ട് പച്ചടി സദ്യയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലികളഞ്ഞ് വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട്, തേങ്ങ, തൈര്, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ജീരകം, കടുക്, ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്. […]