ലൊക്കേഷനിൽ നിന്ന് മൃദുലയെ പൊക്കിയെടുത്ത് യുവ…. പോലീസ് ഉടൻ എത്തുമെന്ന് ആരാധകന്റെ മുന്നറിയിപ്പ്…പിന്നെ ഒന്നും നോക്കിയില്ല, യുവ ചെയ്തത് കണ്ടോ!!!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് യുവാ കൃഷ്ണയും മൃദുലയും. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൂടെ ആരാധകഹൃദയം കവർന്ന ഇരുവരും ജീവിതത്തിൽ ഒന്നിച്ചതോടെ ആരാധകർക്ക് അത് സന്തോഷവാർത്തയായി മാറി. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകമനം കവർന്നത്. ഭാര്യ, പൂക്കാലം വരവായി, കൃഷ്ണതുളസി തുടങ്ങി ഒരുപിടി മികച്ച സീരിയലുകൾ ചെയ്യുകവഴി മൃദുലയും കുടുംബപ്രേക്ഷകരുടെ

പ്രിയതാരമായി മാറുകയായിരുന്നു. ഇവരുടെ വിവാഹത്തിന്റെ വാർത്തകളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ യുവ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ ആരാധകരെ രസിപ്പിച്ചിരിക്കുന്നത്. ‘ലൊക്കേഷനിൽ നിന്നും ഒരു ചെറിയ കിഡ്നാപ്പിംഗ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിലെ മൃദുലയുടെ രസകരമായ

ഭാവഭേദങ്ങളാണ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. രസകരമായ കമ്മന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീപ്പിൽ കയറുന്ന സമയം മൃദുലചേച്ചിയുടെ മുഖം കണ്ടില്ലേ, യുവച്ചേട്ടൻ ഭീഷണിപ്പെടുത്തി കയറ്റുകയാണല്ലോ, പോലീസ് വരാതെ നോക്കിക്കോ യുവച്ചേട്ടാ എന്നുതുടങ്ങി ഒട്ടേറെ കമ്മന്റുകളാണ് പോസ്റ്റിനു മറുപടിയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോകുമ്പോഴും നമ്മുടെ ചേട്ടന്റെ ആ പുഞ്ചിരി കണ്ടില്ലേ എന്നാണ് ഒരു

ആരാധികയുടെ കമന്റ്. കിഡ്നാപ്പ് ചെയ്ത് ഓപ്പൺ ജീപ്പിലാണ് മൃദുലയ്ക്കൊപ്പം യുവയുടെ യാത്ര. മൃദ്വാ എന്ന പേരിലാണ് ആരാധകർ യുവയെയും മൃദുലയെയും വിശേഷിപ്പിക്കാറുള്ളത്. നടി രേഖ രതീഷാണ് ഇരുവരും ഒന്നിക്കുന്നതിന് നിമിത്തമായതെന്ന് ഇവർ തന്നെ സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിന് പുറമേ സുന്ദരി എന്ന പരമ്പരയിലും യുവ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

You might also like