ശിവാഞ്ജലിയുടെ വിവാഹവാർഷികം ആഘോഷമാക്കി ആരാധകർ….ഹരിയെ എല്ലാം ഏൽപ്പിച്ച് തമ്പി… ഹരി പെട്ടുപോയി. പൊട്ടിക്കരഞ്ഞ് അപർണയും!!!

മലയാളികൾ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളിലെ ഊഷ്മളതയും സഹോദരബന്ധത്തിൻറെ ആഴവും വരച്ചുകാട്ടുന്ന പരമ്പര തുടക്കം മുതൽ തന്നെ പ്രേക്ഷകഹൃദയം കവർന്നിരുന്നു. ടെലിവിഷൻ പ്രേക്ഷകർ സായന്തനങ്ങളിൽ സാന്ത്വനത്തിനായ് കാത്തിരുന്നപ്പോൾ പരമ്പര ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് ടോപ് റേറ്റിങ് നേടുകയായിരുന്നു. ശിവാജ്ഞലി പ്രണയമാണ് സാന്ത്വനത്തിൻറെ മറ്റൊരു ഹൈലൈറ്റ്. അപ്രതീക്ഷിത

സാഹചര്യത്തിൽ വിവാഹിതരായ ശിവനും അഞ്ജലിയും പരസ്പരം വഴക്കിടുന്നതും പിന്നീട് പരിഭവങ്ങളും പരാതികളും മാറ്റിവെച്ച് പ്രണയത്തിലേക്ക് കടന്നതുമെല്ലാം പ്രേക്ഷകർ ഏറെ ആസ്വദിക്കുകയാണ്. സാന്ത്വനം വീട്ടിലെ മറ്റൊരംഗമാണ് ബാലന്റെയും ശിവന്റെയും സഹോദരനായ ഹരി. ഹരിയെ ഏറെനാൾ പ്രണയിച്ച് സാന്ത്വനം വീട്ടിലേക്ക് കടന്നുവരികയായിരുന്നു തമ്പിയുടെ മകൾ അപർണ. വിവാഹത്തിനുശേഷം അപർണയ്ക്ക് തമ്പിയുടെ

ഭാഗത്തുനിന്നും അവഗണനയാണ് നേരിടേണ്ടിവന്നത് എന്നാലിപ്പോൾ അപർണ ഗർഭിണിയായതോടെ മകളെയും മരുമകനെയും തമ്പി വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകളിൽ കാണുന്നത് തമ്പി ഹരിയെ സ്നേഹിച്ചു തുടങ്ങുന്നതും അമരാവതി തറവാടിന്റെ പല ഉത്തരവാദിത്തങ്ങളും ഹരിയെ ഏൽപ്പിക്കുന്നതുമാണ്. കുടുംബ ക്ഷേത്രത്തിൽ പൂജയ്ക്ക് ഹരിയും അപർണയും ഒരുമിച്ച് പങ്കെടുക്കുകയും അവിടെവച്ച്

ക്ഷേത്രത്തിൽ നിന്നും ഇതുവരെയും തമ്പിക്ക് ലഭിച്ചിരുന്ന എല്ലാ അവകാശങ്ങളും ഹരിക്ക് നൽകണമെന്ന് തമ്പി ആവശ്യപ്പെടുന്നതുമാണ്. ഇതെല്ലാം കണ്ട് അങ്കലാപ്പിലാകുകയാണ് ഹരി. എന്നാൽ അപർണ ഏറെ സന്തോഷത്തിലാണ്. അച്ഛൻ ഹരിയോട് കൂടുതൽ അടുക്കുന്നതും വിശ്വാസമർപ്പിക്കുന്നതുമെല്ലാം അപർണ്ണയെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. സന്തോഷം കൊണ്ട് അപർണ കരയുന്നുമുണ്ട്. സീരിയലിന്റെ പുതിയ എപ്പിസോഡുകൾ കണ്ട് പ്രേക്ഷകരും സങ്കടത്തിലാണ്. അതേ സമയം ശിവജ്ഞലിയുടെയും ഹരി അപ്പു ജോഡിയുടെയും വിവാഹവാർഷികമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച.

You might also like