ആ ഓർമ്മകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട് 😢😢 വൈശാഖിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മോഹൻലാൽ !!!!

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മോഹൻലാൽ വില്ലനായി സിനിമാ രം​ഗത്ത് അരങ്ങേറിയ താരം ഇന്ന് മലയാളികളുടെ ചങ്കിടിപ്പാണ്. സോഷ്യൽ മീഡിയായിൽ അധികം സജീവമല്ലാത്ത താരം പട്ടാള കഥാപാത്രങ്ങളിലൂടെ അതിർത്തിയിലെ പട്ടാളക്കാരുടെ നേർ ജീവിതം കാട്ടിത്തന്നിരുന്നു. പൂഞ്ചിൽ ഭീകരരുമായി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീര ജവാന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യ്ത ഒരു കുറിപ്പാണ്

ഇപ്പോൾ വെെറലായിരിക്കുന്നത്. പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീര മലയാളി സൈനികൻ വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് മലയാളത്തിൽറെ ഇതിഹാസ താരം മോഹൻലാൽ. പട്ടാള കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുള്ള മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ഇട്ടിമാണി എന്ന മലയാള സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് വെെശാഖുമായി ആദ്യം കണ്ടുമുട്ടിയത് അന്ന് ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ

ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി താരം രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായിരുന്നു. എന്നാൽ മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നത് ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച

മകനെക്കുറിച്ചുള്ള ആത്മാഭിമാനമാണ്. അത് കേട്ടപ്പോൾ താരത്തിനും അഭിമാനം തോന്നിയിരനെന്നും എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. എന്നാണ് താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചത് വൈശാഖിന് അന്ത്യ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ ഇന്നലെ തടിച്ചുകൂടിയിരുന്നത്. ഇരുപത്തി നാലാം വയസിൽ സ്വന്തം രാജ്യം കാക്കാൻ ജീവൻ ബലി നൽകിയ വൈശാഖ് ഇനി ഇന്ത്യൻ സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മയാണ്.

Rate this post
You might also like