വൃദ്ധിക്കുട്ടി ഇനി തമിഴിലേക്കും.. തമിഴിലേക്കും ചേക്കേറി നമ്മുടെ സ്വന്തം കുഞ്ഞിപ്പുഴു.. ആദ്യ സിനിമാവിശേഷം പങ്കുവെച്ചു കുഞ്ഞുതാരം വൃദ്ധി വിശാൽ.!!

സിനിമാ താരങ്ങളുടെ കൊച്ചു കുട്ടികളും മറ്റും സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും പലപ്പോഴും ഇടം പിടിക്കാറുണ്ട്. തങ്ങൾക്കിഷ്ടപ്പെട്ട പാട്ട് പാടിയും ഡാൻസ് കളിച്ചുമുള്ള ഇവരുടെ വീഡിയോകൾ ആരാധകർ നിമിഷനേരം കൊണ്ട് വൈറലാക്കാറുമുണ്ട്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സുപ്രഭാതത്തിൽ ലക്ഷക്കണക്കിന് ആരാധകരെയും പ്രേക്ഷകരെയും സൃഷ്ടിച്ചെടുത്ത കുഞ്ഞു താരമാണ് വൃദ്ധി വിശാൽ.

ഒരു വിവാഹ റിസപ്ഷനിടെയായിരുന്നു പ്രേക്ഷകരുടെയും കാഴ്ചക്കാരുടെയും മനം നിറച്ച നൃത്തചുവടുകളുമായി വൃദ്ധി എത്തിയത്. ഇൻസ്റ്റഗ്രാമിൽ ഏകദേശം 14 ലക്ഷത്തോളം പേർ പിന്തുടരുന്ന സ്റ്റാറായി ഇവർ മാറുകയും ചെയ്യുകയായിരുന്നു. കേരളത്തിലെ പുറമേയുള്ള പല സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള പലരും വൃദ്ധി കുഞ്ഞിന്റെ കടുത്ത ആരാധകരാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

മാത്രമല്ല മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ” മഞ്ഞിൽ വിരിഞ്ഞ പൂവ് ” എന്ന സീരിയൽ പരമ്പരയിൽ അനുമോൾ എന്ന കഥാപാത്രത്തിലൂടെയും നിരവധി ആരാധകരെ നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാമിലൂടെ തന്റെ വിശേഷങ്ങളും പുതിയ ഡാൻസ് വീഡിയോകമെല്ലാം ഈ കുഞ്ഞു താരം പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് ആരാധകർക്കിടയിൽ ഇടം പിടിക്കാറുമുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം വൃദ്ധി വിശാൽ പങ്കുവെച്ച ഒരു സന്തോഷ വാർത്തയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ഏറെ തരംഗമായിട്ടുള്ളത്. തന്റെ ആദ്യത്തെ തമിഴ് സിനിമയുടെ വാർത്തയാണ് വൃദ്ധിമോൾ പങ്കുവെച്ചിരിക്കുന്നത്. തമിഴ് സിനിമ താരം ജീവയുമൊത്തുള്ള ചിത്രമാണ് വൃദ്ധിമോൾ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുളിൽ സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ…

You might also like