വെള്ളരിക്ക പച്ചടി ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കു ,!!ഇരട്ടി രുചിയിൽ ഒരു കറി എളുപ്പത്തിൽ. | Vellarikka Pachadi Recipe

Vellarikka Pachadi Recipe : നമ്മുടെയെല്ലാം വീടുകളിൽ ഓണം, വിഷു പോലുള്ള എല്ലാ ആഘോഷങ്ങൾക്കും സ്ഥിരമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും വെള്ളരിക്ക പച്ചടി. എന്നാൽ മിക്കപ്പോഴും ഉദ്ദേശിച്ച സ്വാദ് ലഭിക്കുന്നില്ല എന്നതായിരിക്കും പലരുടെയും പരാതി. എന്നാൽ വെള്ളരിക്ക പച്ചടി ഇനി പറയുന്ന രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. നല്ല സ്വാദ് ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

അതിനായി ആദ്യം ചെയ്യേണ്ടത് മിക്സിയുടെ ജാറിൽ ഒരു കപ്പ് തേങ്ങ, മൂന്നു മുതൽ നാല് പീസ് ഇഞ്ചി കഷ്ണങ്ങൾ, ഒരു സ്പൂൺ കടുക്, ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം എന്നിവ ഒഴിച്ച് ചെറിയ തരിതരിപ്പോടെ അരച്ചെടുക്കുക. അതിനുശേഷം ഒരു കുക്കർ സ്റ്റൗവിൽ വച്ച് അതിലേക്ക് ഒരു വലിയ കഷണം വെള്ളരി ചെറുതായി അരിഞ്ഞതും, ഒരു കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക. ഇത് കുക്കറിൽ ഒരു വിസിൽ അടിപ്പിച്ചെടുക്കണം.

ഈ സമയം കൊണ്ട് ഒരു മൺപാത്രം എടുത്ത് അതിലേക്ക് ഒരു കപ്പ് തൈര് ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഒരു ചപ്പാത്തി കോലിന്റെ അറ്റമോ മറ്റോ ഉപയോഗിച്ച് തൈര് നല്ലതുപോലെ ഉടച്ചെടുക്കുക. ഒരു കാരണവശാലും മിക്സിയുടെ ജാറിലിട്ട് തൈര് അടിച്ചെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം നേരത്തെ തയ്യാറാക്കിവെച്ച അരപ്പ് തൈരിലോട്ട് ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു വലിയ പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. ശേഷം വേവിച്ചു വെച്ച വെള്ളരിക്ക കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പു കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ വറ്റൽ മുളക്,കടുക്, കറിവേപ്പില എന്നിവ വറുത്തെടുത്ത് അതുകൂടി പച്ചടിയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. നല്ല സ്വാദിഷ്ടമായ വെള്ളരിക്ക പച്ചടി റെഡിയായി കഴിഞ്ഞു.വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.

You might also like