കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം! | Broasted Chiken At Home Recipe

Whatsapp Stebin

Broasted Chiken At Home Recipe : നമ്മുടെയെല്ലാം വീടുകളിലെ കുട്ടികൾക്ക് വളരെയധികം കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും ബ്രോസ്റ്റഡ് ചിക്കൻ. എന്നാൽ മിക്കപ്പോഴും വീട്ടിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കുമ്പോൾ അത് കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കാറില്ല. കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.

അതിനായി ആദ്യം ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പത്തിൽ കട്ട് ചെയ്ത് എടുത്ത തോലോട് കൂടിയ ചിക്കൻ കഷ്ണങ്ങളാണ്. ശേഷം ഒരു വലിയ പാത്രത്തിൽ അര കപ്പ് പാൽ ഒഴിച്ച് അതിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. ശേഷം അല്പം ജിഞ്ചർ ഗാർലിക് പേസ്റ്റ്, അര ടീസ്പൂൺ കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എടുത്തു വച്ച ചിക്കൻ അതിലേക്കിട്ട് കുറഞ്ഞത് അഞ്ചുമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം.

അതിനുശേഷം ചിക്കൻ വെള്ളത്തിൽ നിന്നും എടുത്ത് വെള്ളം മുഴുവൻ പോകുന്ന രീതിയിൽ ഊറ്റി എടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ അരക്കപ്പ് മൈദ, അരക്കപ്പ് കോൺഫ്ലോർ, അര ടീസ്പൂൺ കുരുമുളകുപൊടി, ഉപ്പ്, അര ടീസ്പൂൺ മുളകുപൊടി, ഒരു മുട്ട എന്നിവ വെള്ളമൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തിൽ അരക്കപ്പ് മൈദയും,

അരക്കപ്പ് കോൺഫ്ലോറും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ശേഷം ചിക്കൻ പീസ് എടുത്ത് ഈ ഒരു മൈദാ മിക്സിൽ ഒന്ന് റോൾ ചെയ്ത ശേഷം നേരത്തെ തയ്യാറാക്കി വെച്ച മൈദയുടെ വെള്ളത്തിൽ മുക്കി വീണ്ടും മൈദയുടെ മിക്സിൽ റോൾ ചെയ്ത് ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചിയോട് കൂടിയ ബ്രോസ്റ്റഡ് ചിക്കൻ റെഡി ആയി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
You might also like