
കൊമ്പു ഒടിയുംവിധം വഴുതന ഉണ്ടാകാൻ ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും

കേരളത്തിലെ അടുക്കള തോട്ടങ്ങളിലെ പ്രധാന വിളകളിലൊന്നാണിത്. തമിഴിലും, കേരളത്തിൽ ചിലയിടത്തും “കത്തിരിക്ക” എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ ‘വഴുതനങ്ങ’ എന്നും ഗോളാകൃതിയിലുള്ളവയെ ‘കത്തിരിക്ക (കത്രിക്ക)’ എന്നും വിളിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. വഴുതന ചെടികളുടെ കായ്കൾക്ക് കോഴിമുട്ടയോട് സാമ്യമുള്ളതിനാൽ മുട്ടച്ചെടി എന്നും ഇത് അറിയപ്പെടുന്നു.
പൂര്‍ണവളര്‍ച്ചയെത്തിയ വഴുതനച്ചെടിക്ക് ഏകദേശം ഒന്നു മുതല്‍ എട്ട് അടിയോളം ഉയരമുണ്ടാകും. വഴുതനയിലെ പൂക്കള്‍ കൊഴിഞ്ഞുപോകുന്നതിനാല്‍ വിളവെടുക്കാന്‍ കഴിയാത്തവരുണ്ട്. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്.
മഴക്കാലത്തും മഞ്ഞുകാലത്തും വഴുതനങ്ങ കൃഷി ചെയ്യാം. വേനൽക്കാലത്ത് രോഗങ്ങളും കീടങ്ങളും കൂടുതലായി കാണുന്നു. മണ്ണില്‍ ഈര്‍പ്പത്തേക്കാള്‍ അല്‍പ്പം ചൂട് നിലനില്‍ക്കണം. വിത്ത് മുളപ്പിക്കാന്‍ മിതമായ ഈര്‍പ്പം ആവശ്യമാണ്. വളരെ ആഴത്തില്‍ വിത്ത് കുഴിച്ചിടരുത്. വിത്ത് മുളച്ച് വന്നാല്‍ ചൂട് നിലനിര്‍ത്തിക്കൊണ്ടു തന്നെ ആവശ്യമായ വെള്ളവും നല്‍കണം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.