ഈ ചിത്രം എന്നെന്നും എന്റെ മനസ്സിലും വീടിന്റെ ലിവിങ് റൂമിലും ഫ്രെയിം ചെയ്തു വെക്കും…. ദശലക്ഷങ്ങൾ വിലമതിക്കുന്ന ചിത്രം പങ്കുവെച്ച് ടോവിനോ തോമസ്

ജൂനിയർ ആർട്ടിസ്റ്റായി വന്ന് മലയാളസിനിമയിലെ നായകനിരയിലേക്ക് ഉയർന്ന താരമാണ് ടോവിനോ തോമസ്. മലയാളികളുടെ പ്രിയ താരങ്ങളിൽ ഏറ്റവും പ്രിയം ആയത്. സെവൻത് ഡേ എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു ടോവിനോ മലയാളസിനിമയിൽ കാൽ ഉറപ്പിച്ചത്. ഇന്ന് മോളിവുഡ് താരങ്ങളിൽ താരമൂല്യം കൂടിയ നടന്മാരിൽ ഒരാൾ കൂടിയാണ് ടോവിനോ. സിനിമയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കൊക്കെ

തന്നെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ആരാധർക്കുവേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. അത്തരത്തിൽ താരം പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുള്ളത്. മലയാള സിനിമയുടെ തുടിപ്പുകൾ ആയ മോഹൻലാലും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് ടോവിനോ തന്റെ സോഷ്യൽ മീഡിയ പേജ് വഴി പങ്കുവച്ചിട്ടുള്ളത്.

ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് താരങ്ങൾ “ദശലക്ഷങ്ങൾ വിലമതിക്കുന്ന പ്രത്യേക നിമിഷം…മലയാള സിനിമയുടെ യഥാർഥ സൂപ്പർഹീറോകൾക്കൊപ്പം ഞാനും..മമ്മൂക്കയും ലാലേട്ടനും..ഞാനിത് ഫ്രെയിം ചെയ്ത് എന്റെ വീടിന്റെ സ്വീകരണമുറിയിൽ എന്നെന്നേക്കുമായി സൂക്ഷിക്കാൻ

പോവുകയാണ്.” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ടോവിനോ പങ്കുവച്ചത്. നടൻ ടൊവിനോ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ചിത്രങ്ങളെല്ലാം ഇതിനോടകംതന്നെ വൈറലായി മാറി. സിനിമയ്ക്കൊപ്പം തന്നെ കുടുംബത്തിനു വേണ്ടിയും ഏറെ സമയം കണ്ടെത്തുന്ന നടൻ കൂടിയാണ് ടോവിനോ തോമസ്. ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും താഹന്റെയും ഒപ്പം ഉള്ള ചിത്രങ്ങൾ അദ്ദേഹം ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

You might also like