പൊളി രുചിലൊരു ബിരിയാണി അതും തലശ്ശേരി സ്റ്റൈലിൽ; ഇനി പെരുന്നാളിന് ഇങ്ങനെ ഉണ്ടാക്കി നോക്കൂ. | Thalassery Biriyani Easy Recipe

Thalassery Biriyani Easy Recipe : ബിരിയാണി കഴിക്കാൻ ഇഷ്ടപ്പെടാത്തവരെയായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് തലശ്ശേരി സ്റ്റൈലിൽ ദം ബിരിയാണി തയ്യാറാക്കാൻ പലർക്കും ആഗ്രഹമുണ്ടാകും. എന്നാൽ അത് വീട്ടിൽ തയ്യാറാക്കുമ്പോൾ ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ തലശ്ശേരി സ്റ്റൈൽ ദം ബിരിയാണിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ഒരു കിലോ ചിക്കനാണ്. അത് ആദ്യം ചിക്കൻ കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. അതിനുശേഷം ചിക്കനിലേക്ക് ആവശ്യമായ രണ്ട് വലിയ ഉള്ളി കനം

കുറച്ച് അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. അത് വറുത്തെടുക്കാനായി ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇട്ട് കൊടുക്കാവുന്നതാണ്. അത് വറുത്തു മാറ്റിയ ശേഷം, ബിരിയാണിയിലേക്ക് ആവശ്യമായ അണ്ടിപ്പരിപ്പും മുന്തിരിയും കൂടി വറുത്ത് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം അടി കട്ടിയുള്ള ഒരു പാത്രം സ്റ്റൗവിൽ വെച്ച് ഓൺ ചെയ്ത് അതിലേക്ക് 3 ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കാം. ഇതൊന്ന് ചൂടായി തുടങ്ങുമ്പോൾ രണ്ട് ഉള്ളി കനം കുറച്ച് അരിഞ്ഞത് ഇട്ടുകൊടുക്കാം. ഇത് വെന്തു വരുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി,

പച്ചമുളക് എന്നിവ പേസ്റ്റാക്കി ഇട്ടു കൊടുക്കണം. ശേഷം രണ്ട് ടീസ്പൂൺ തൈര്,ഒരു ടേബിൾ സ്പൂൺ നാരങ്ങയുടെ നീര്,രണ്ട് ടേബിൾ സ്പൂൺ മല്ലിയില,രണ്ട് തക്കാളി, ആവശ്യത്തിന് ഉപ്പ്,രണ്ട് ടീസ്പൂൺ ഗരം മസാല എന്നിവ കൂടി ചേർത്ത് ചിക്കൻ വേവാനായി വയ്ക്കാം.ചിക്കൻ ഒന്ന് വെന്തു തുടങ്ങുമ്പോൾ അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച വറുത്ത ഉള്ളി കൂടി പൊടിച്ചു

ചേർക്കാവുന്നതാണ്.ചിക്കൻ വേവുന്ന സമയം കൊണ്ട് ബിരിയാണിയിലേക്ക് ആവശ്യമായ റൈസ് തയ്യാറാക്കാം. അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾ സ്പൂൺ അളവിൽ നെയ്യ്, 5ടേബിൾ സ്പൂൺ ഓയിൽ എന്നിവ ഒഴിച്ച് ചൂടായി തുടങ്ങുമ്പോൾ നാല് ഗ്രാമ്പൂ,നാല് ഏലയ്ക്ക,രണ്ട് പട്ട, രണ്ട് ബേ ലീഫ് എന്നിവ ഇട്ട് ഒന്ന് ചൂടായി തുടങ്ങുമ്പോൾ 4 കപ്പ് ജീരക ശാല അരി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. അതിലേക്ക് ആറ് കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് അടച്ചു വയ്ക്കാവുന്നതാണ്.ദം ഇടുന്ന രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like