Poori Fry Without Oil : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ ഉപയോഗിക്കാതെ വെറും തിളച്ച വെള്ളത്തിൽ മുക്കി നല്ല സോഫ്റ്റ് ആയ പൂരി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം. അതിനു ഇങ്ങനെ ചെയ്താൽ മതി.
തയ്യാറാക്കാനായി ഒരു പാത്രത്തിൽ ഒരു കപ്പ് ഗോതമ്പുപൊടി എടുക്കാം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്തു നന്നായി മിക്സ് ചെയ്തു കൊടുക്കാം. ശേഷം 1 കപ്പ് ചെറു ചൂട് വെള്ളം ഈ മിക്സിലേക്കു ചേർത്ത് ചപ്പാത്തി മാവു കുഴക്കുന്ന പരുവത്തിൽ കുഴച്ചുവെക്കാം. നല്ല സോഫ്റ്റ് ആയി കുഴച്ചെടുത്ത് അൽപനേരം മൂടി മാറ്റി വെക്കാം. ശേഷം ചെറിയ നാരങ്ങാ വലുപ്പത്തിൽ ഉരുളകളാക്കി വെക്കാം.
പൊടിയിട്ട് പരത്തിയെടുക്കാം. ചീനച്ചട്ടി നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കണം. തിളച്ചു വരുമ്പോൾ ഓരോന്നായി അതിലേക്ക് ഇട്ട് തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കാം. മറ്റൊരു പാനിൽ തേങ്ങാ, ശർക്കര എന്നിവ നന്നായി ചൂടാക്കിയെടുക്കാം. അതിലേക്ക് കപ്പലണ്ടി പൊടിച്ചു ചേർക്കാം. ആവശ്യമെങ്കിൽ ഏലക്കപൊടിയും ഉണക്കമുന്തിരിയും ആവാം. ഈ മിക്സ് തണുക്കാനായി
മാറ്റി വെക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒട്ടും എണ്ണ ഉപയോഗിക്കാതെ സൂപർ ടേസ്റ്റി പൂരി റെഡി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. ഇഷ്ടപ്പെടും തീർച്ച. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit : Shamys Curry World