എല്ലാം കൂടെ ഒന്ന് മിക്സിയിൽ കറക്കിയെടുത്താൽ മതി കുക്കറിൽ ആർക്കും റെഡിയാക്കാം വാനില ടീകേക്ക് 😋😋 എളുപ്പത്തിൽ ഒരു ടീകേക്ക് 👌👌

എല്ലാം കൂടെ ഒന്ന് മിക്സിയിൽ കറക്കിയെടുത്താൽ മതി കുക്കറിൽ ആർക്കും റെഡിയാക്കാം വാനില ടീകേക്ക് 😋😋 കേക്ക് ഉണ്ടാക്കാന്‍ പലര്‍ക്കും പ്രയാസമാണ് എന്നാണ് പലരും പറയുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് എളുപ്പം തയ്യാറാക്കാവുന്ന ഒരു വാനില ടീകേക്ക് കേക്കാണ് ഇവിടെ പറയാന്‍ പോകുന്നത്.

  1. മൈദ – 1 കപ്പ്‌
  2. മുട്ട – 1 എണ്ണം
  3. പാൽ – കാൽ കപ്പ്‌
  4. പഞ്ചസാര – അര കപ്പ്‌
  5. ഓയിൽ – കാൽ കപ്പ്‌
  6. ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
  7. വാനില എസ്സെൻസ്‌ – 1 ടീസ്പൂൺ
  8. ഉപ്പ് – ഒരു നുള്ള്

ആദ്യം തന്നെ മൈദയും ബേക്കിംഗ് പൌഡർറും ഉപ്പും ഒന്ന് അരിച്ചു വയ്ക്കാം, ശേഷം ഒരു മിക്സിയുടെ ജാറിൽ പഞ്ചസാര പൊടിക്കണം, പൊടിച്ച പഞ്ചാസ്സാരയിൽ മുട്ട ചേർത്ത് ഒന്ന് അടിക്കാം, അതിനു ശേഷം ഓയിൽ, പാൽ എന്നിവ ചേർത്ത് വീണ്ടും അടിക്കാം ശേഷം അരിച്ചുവച്ച മൈദ കുറച്ച് കുറച്ചായി ചേർത്ത് കേക്ക് ബാറ്റർ തയാറാക്കാം. ഒരു ബേക്ക് ചെയ്യാനുള്ള പാത്രത്തിൽ ഒഴിച്ച് 5മിനിറ്റ് ചൂടാക്കിയ കുക്കറിൽ ഒരു 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus

You might also like