ഇതൊരിക്കലും അറിയാതെ പോകല്ലേ.. ഒന്ന് ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ.. ഏതു നേരവും കഴിക്കാം 😋😋

ഇതൊരിക്കലും അറിയാതെ പോകല്ലേ ഒന്ന് ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ..ഏതു നേരവും കഴിക്കാം 🤤🤤 പച്ചരി വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം നമുക്കിവിടെ പരിചയപ്പെടാം. ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ഇഡലി അരി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ കുതിർക്കാൻ വെക്കുക. ഇഡലി അരിക്ക് പകരം പച്ചരി വേണമെങ്കിലും ഉപയോഗിക്കാം.

അരി കുതിർത്തെടുത്ത ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരി ഇട്ടശേഷം രണ്ടു പച്ചമുളക് (എരിവിനാവശ്യമായത്) ചെറിയ കഷ്ണം ഇഞ്ചി, രണ്ടോ നാലോ ചെറിയുള്ളി, ചെറിയുള്ളിക്ക് പകരം സവാള ഉപയോഗിക്കാം. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ദോശയുടെ മാവിന്റെ പരുവത്തിനാണ് അരച്ചെടുക്കുന്നത്.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം തൈര്, ഗ്രെയ്റ്റ് ചെയ്ത കാരറ്റ്, ചെറുതായി അരിഞ്ഞ സവാള തുടങ്ങിയവ ചേർക്കുക. താല്പര്യമെങ്കിൽ മറ്റു പച്ചക്കറികളും ചേർക്കാവുന്നതാണ്. ഇതിലേക്ക് മല്ലിയില, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ബേക്കിംഗ് സോഡാ കൂടി ചേർത്ത് മിക്സ് ചെയ്ത് ദോശ ഉണ്ടാക്കുന്നപോലെയോ ഉണ്ണിയപ്പം ഉണ്ടാക്കുനന്തുപോലെയോ ഉണ്ടാക്കാവുന്നതാണ്. തീർച്ചയായും ട്രൈ ചെയ്യൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like