കപ്പലണ്ടിയും മുട്ടയും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! അടിപൊളി രുചിയിൽ ഞൊടിയിടയിൽ ഒരു കിടിലൻ ഐറ്റം.!!

Whatsapp Stebin

Peanut-Egg-Snack-malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി മധുര പലഹാരത്തിന്റെ റെസിപ്പിയാണ്. കപ്പലണ്ടിയും ശർക്കരയും കൊണ്ട് വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കാം. അതിനായി ആദ്യം ഒരു ബൗളിലേക്ക് നിലക്കടല അല്ലെങ്കിൽ കപ്പലണ്ടി എടുക്കുക. എന്നിട്ട് ഇതിലേക്ക് 1 മുട്ട പൊട്ടിച്ച് ഒഴിക്കുക. അടുത്തതായി ഇതിലേക്ക്

1 നുള്ള് ഉപ്പ്, 1/4 കപ്പ് + 3 tbsp കോൺഫ്ലോർ എന്നിവ ചേർത്ത് ഒരു സ്‌പൂൺ കൊണ്ട് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം കൈകൊണ്ട് നന്നായി ഒന്ന് മിക്സ് ചെയ്യുക. ഇനി ഇത് വറുത്തെടുക്കാനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്തുവെച്ചു ചൂടാക്കുക. എന്നിട്ട് അതിലേക്ക് സൺഫ്ളവർ ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക്

മിക്സ് ചെയ്‌തു വെച്ചിട്ടുള്ള കപ്പലണ്ടി ഇട്ടുകൊടുക്കാം. ഇട്ടശേഷം അപ്പോൾ തന്നെ ഇളക്കരുത്. കുറച്ചു സമയം കഴിഞ്ഞിഞ്ഞ് തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്‌ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറാനായി വെക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്തുവെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് 2 tbsp നെയ്യ് ചേർക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക്

3/4 കപ്പ് ശർക്കര അരിഞ്ഞത് ചേർത്ത് കൊടുക്കാം. എന്നിട്ട് ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം 1/4 കപ്പ് വെള്ളം ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ശർക്കരയൊക്കെ ഉരുകി വെള്ളം തിളച്ചു വരുമ്പോൾ ഇതിലേക്ക് ഫ്രൈ ചെയ്തെടുത്ത കപ്പലണ്ടി ചേർത്ത് കൊടുക്കാം. ബാക്കി വീഡിയോ കാണൂ.. Video credit: Mums Daily

Rate this post
You might also like