റാഗി പുട്ട് സോഫ്റ്റ് ആകാൻ ഈ പൊടികൈ കൂടി ചേർത്ത് നോക്കൂ.!! ദിവസവും റാഗി ഇങ്ങനെ കഴിച്ചാൽ കൊളസ്ട്രോളും ഷുഗറും നോർമലാകും.. | Tasty Healthy Ragi Putt Recipe

Tasty Healthy Ragi Putt Recipe : നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾക്ക് എപ്പോഴും കൊടുക്കുന്ന ഒന്നാണ് റാഗി. ഇത് കുറുക്കി ആണ് കൊടുക്കാറുളളത്. എന്നാൽ മുതിർന്നവർക്കും റാഗി കഴിക്കാം. റാഗി പുട്ട്, ദോശ ഇതൊക്കെ ഉണ്ടാക്കി റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പുട്ട് പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ റാഗി വെച്ച് ഉണ്ടാക്കിയാൽ വളരെ നല്ലതാണ്.

  • റാഗി -1 കപ്പ്
  • നെയ്യ്
  • തേങ്ങ ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്

റാഗി പൊടി ആദ്യം വറുത്ത് എടുക്കുക. ചെറിയ തീയിൽ ആണ് വറുക്കേണ്ടത്. ഇത് കരിഞ്ഞ് പോവാതെ ശ്രദ്ധിക്കുക. ഇത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് പശു നെയ്യ് ചേർക്കുക. ഇങ്ങനെ ചേർക്കുമ്പോൾ നല്ല മണവും കിട്ടും. ഉപ്പ് ചേർക്കുക. ഉപ്പ് പൊടിയായി ചേർക്കാം അല്ലെങ്കിൽ ഉപ്പ് വെള്ളം ആക്കിയാൽ മതിയാവും.
ഇനി ഇത് നനച്ച് എടുക്കണം. വേണമെങ്കിൽ ഇതിലേക്ക് തേങ്ങ ചേർത്ത് കുഴച്ച് എടുക്കാം. കുറച്ച് കുറച്ച് ആയി വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ചെറുതായി നനവ് ഉണ്ടാവണം.

എന്നാൽ കൈയിൽ എടുക്കുമ്പോൾ പൊടിഞ്ഞ് പോവണം ഇതാണ് പുട്ട് പൊടിയുടെ പാകം. പുട്ട് കുറ്റിയിലേക്ക് തേങ്ങയും പൊടിയും മാറി മാറി ചേർക്കുക. പൊടി നനച്ച് അധിക സമയം വെക്കരുത്. സാധാരണ പുട്ടിനേക്കാൾ ഇതിന് കുറച്ച് വേവ് ആവശ്യമാണ്. പുട്ട് വെന്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ആവി പറക്കുന്ന നല്ല പുട്ട് റെഡി!! Dhansa’s Worl

Read More : കിടിലൻ മസാലയിൽ മീൻ പൊരിച്ചാലോ.!! നാവിൽ കപ്പലോടും ടേസ്റ്റിൽ വളരെ എളുപ്പം ഉണ്ടാക്കാം..

You might also like