5 മിനുട്ടിൽ മൊരിഞ്ഞ ഗോതമ്പ് ദോശ.!! ദോശ നല്ല ക്രിസ്പായി കിട്ടാൻ ഈ സൂത്രം മാത്രം മതി.. | Easy Crispy Wheat Dosa

Whatsapp Stebin

Easy Crispy Wheat Dosa : രാവിലെയും രാത്രിയും വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നാണ് ഗോതമ്പ് ദോശ. വളരെ എളുപ്പത്തിൽ അതേ സമയം ഹെൽത്തിയായി തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണ് ഗോതമ്പ് ദോശ. എന്നാൽ മിക്കപ്പോഴും ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ അരി ദോശ പോലെ ക്രിസ്പ്പായി കിട്ടുന്നില്ല എന്ന് കൂടുതൽ പേരും പരാതി പറയാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു

ഗോതമ്പ് ദോശയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ഗോതമ്പ് ദോശ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടിയെടുത്ത് അത് ഒരു ബൗളിലേക്ക് ഇടുക. ശേഷം ആവശ്യത്തിന് ഉപ്പും, ഒരു കപ്പ് അളവിൽ വെള്ളവും ഒഴിച്ച് കട്ടയില്ലാതെ കലക്കി എടുക്കണം. മാവിൽ ഒട്ടും കട്ട ഇല്ലാതെ കലക്കിയെടുക്കാനായി ഒരു ഫോർക്ക് മിക്സ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ ദോശ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ.

Easy Crispy Wheat Dosa

മാവ് ദോശ കല്ലിലേക്ക് ഒഴിക്കുന്നതിന് മുൻപായി അതിലേക്ക് ഒരു നുള്ള് ഉലുവ പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ദോശയുടെ സ്വാദ് ഇരട്ടിയാക്കി മാറ്റാൻ സാധിക്കും. അതിനു ശേഷം ദോശക്കല്ല് അടുപ്പത്ത് വച്ച് കല്ല് നന്നായി ചൂടായി വരുമ്പോൾ രണ്ട് തവി അളവിൽ മാവ് കല്ലിലേക്ക് ഒഴിച്ച് കൊടുക്കുക. മാവ് ഒഴിച്ചു കൊടുത്ത ഉടനെ തന്നെ അത് നന്നായി വട്ടത്തിൽ പരത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ഒട്ടും കട്ടി ഇല്ലാതെ വേണം മാവ് പരത്തി എടുക്കാൻ.

അതിന് മുകളിലേക്ക് കുറച്ച് നെയ്യ് കൂടി തൂവി കൊടുക്കാവുന്നതാണ്. ശേഷം സൈഡ് ഭാഗങ്ങളെല്ലാം മൊരിഞ്ഞു തുടങ്ങുമ്പോൾ തീ ലോ ഫ്ലെയിമിലേക്ക് മാറ്റണം. പിന്നീട് ദോശ ഒന്നുകൂടി ക്രിസ്പ്പാക്കി എടുത്ത ശേഷം പ്ലേറ്റിൽ ആക്കി സെർവ് ചെയ്യാവുന്നതാണ്. ഇങ്ങിനെ ചെയ്യുമ്പോൾ ദോശ മറിച്ചിട്ട് എടുക്കേണ്ട ആവശ്യവും വരുന്നില്ല. ഇപ്പോൾ നല്ല രുചികരമായ ക്രിസ്പായ ഗോതമ്പ് ദോശ തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; Chitroos recipes

You might also like