മിക്സി ജാറിൽ കുറച്ചു ബ്രെഡ്‌ ഒന്ന് കറക്കി നോക്ക്.. അപ്പോൾ കാണാം മാജിക് ..😳😋 ബ്രഡ് കൊണ്ടുള്ള ഈ ട്രിക് ഇത്രേം നാൾ ആയിട്ടും അറിയാതെ പോയല്ലോ 👌👌

ബ്രെഡ് ഉയോഗിച്ചു തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവർ അധികം ചിലവില്ലാതെ ഉണ്ടാക്കാവുന്ന പലഹാരമാണ്. ഒരിക്കലെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കിക്കേ.. മഴയുള്ളപ്പോൾ കട്ടൻ ചായക്കൊപ്പം കിടിലൻ കോമ്പിനേഷൻ ആണ് ഈ വിഭവം. സോസ് കൂടിയുണ്ടെങ്കിൽ സംഭവം കിടുവാ. എങ്ങനനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ഒരു മിക്സിയുടെ ജാറിൽ 5 കഷ്ണം ബ്രെഡ് നന്നയി അടിച്ചെടുക്കാം. അത് ഒരു ബൗളിലേക്ക് മാറ്റിവെക്കാം. ചെറിയ ജാറിൽ ഒരു സവാളയും 4 അല്ലി വെളുത്തുള്ളിയും നന്നായി അരച്ചെടുക്കണം. ഇത് കൂടി ബ്രെഡിലേക്ക് ചേർക്കാം. അതിനു ശേഷം 4 കഷ്ണം എല്ലില്ലാത്ത ചിക്കൻ ജാറിലിട്ട് നന്നയി അടിച്ചെടുക്കണം. ചിക്കൻ ഇഷ്ടപെടാത്തവരോ വെജിറ്റേറിയൻസ് ആണെങ്കിൽ ചിക്കന് പകരം ഉരുളക്കിഴങ്ങു പുഴുങ്ങിയത് ചേർക്കാവുന്നതാണ്.

അതിലേക്ക് ഒരു സ്പൂൺ കുരുമുളക്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചപ്പാത്തിമാവ് പരുവത്തിൽ ഒട്ടും വേളം ചേർക്കാതെ കുഴച്ചെടുക്കാം. അതിൽ നിന്നും ഒരു ചെറിയ ഉരുളകളെടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ കട്ട്ലേറ്റ് പോലെ തയ്യാറാക്കാം. ഇത് അടിച്ചു വെച്ചിരിക്കുന്ന മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. അടിപൊളി ബ്രെഡ് ചിക്കൻ കട്ട്ലേറ്റ് റെഡി. തയ്യാറാക്കുന്നത് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

വീട്ടിൽ എപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു അതുഗ്രൻ റെസിപ്പി ആണിത്. അടുത്ത തവണ ചിക്കൻ വാങ്ങുമ്പോൾ തീർച്ചയായും ട്രൈ ചെയ്തു നോക്കണം. എല്ലാവര്ക്കും ഇഷ്ടപ്പെടും. ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like