![Tasty Bitter Gourd Curry Recipe](https://tasteplus.in/wp-content/uploads/2025/02/Tasty-Bitter-Gourd-Curry-Recipe-1.jpg)
Tasty Bitter Gourd Curry Recipe : സാധാരണയായി പാവയ്ക്ക കറി വച്ചു കൊടുത്താൽ കഴിക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. അത്തരത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നല്ല രുചികരമായ ഒരു പാവയ്ക്കാ കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പാവയ്ക്ക തയ്യാറാക്കാനായി അതിനകത്തെ കുരുവെല്ലാം കളഞ്ഞ് വട്ടത്തിൽ മുറിച്ചെടുth മാറ്റിവയ്ക്കുക.ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അരിഞ്ഞുവെച്ച സവാള ഇട്ട് നല്ലതുപോലെ ഒന്ന് മൂപ്പിച്ച് എടുക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് കോരിയെടുത്ത് വയ്ക്കാം.
അതേ പാനിൽ കുറച്ചുകൂടി എന്നായൊഴിച്ച് കടുകും, ഉലുവയും, ജീരകവും, ഉഴുന്നുമിട്ട് ഒന്ന് പൊട്ടിച്ചെടുക്കുക. അതിലേക്ക് ഒരുപിടി അളവിൽ വെളുത്തുള്ളി,സവാള എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം തക്കാളി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം മുളകുപൊടി,മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ കൂടി ആ മസാല കൂട്ടിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.
പിന്നീട് അല്പം പുളിവെള്ളം കൂടി മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. കറിയിൽ നിന്നും എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ വറുത്തുവെച്ച പാവയ്ക്ക കൂടി അതിലേക്ക് ചേർത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിക്കുക. കറിക്ക് കയപ്പ് കൂടുതലാണെങ്കിൽ അല്പം ശർക്കര ചീകിയത് കൂടി കറിയിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Bitter Gourd Curry Recipe Credit: Simi’s Food Corner