സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് സൗഭാഗ്യയും അർജുനും. ഇരുവരുടെയും കുടുംബജീവിതത്തിലെ വിശേഷങ്ങളും വാർത്തകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഈയിടെയാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. സുദർശന എന്നായിരുന്നു കുഞ്ഞിന് സൗഭാഗ്യയും അർജുനും ചേർന്ന് പേരിട്ടത്. ഗർഭിണിയായിരിക്കെ സൗഭാഗ്യ തൻറെ വിശേഷങ്ങളെല്ലാം ആരാധകരുമായി സ്ഥിരം പങ്കുവയ്ക്കാറുണ്ടായിരുന്നു. പൂർണ്ണ
ഗർഭിണിയായിരിക്കെ നൃത്തം ചെയ്യുന്നതും ഒടുവിൽ ലേബർ റൂമിലേക്ക് പോകുന്നത് വരെയുള്ള എല്ലാ പ്രധാന മുഹൂർത്തങ്ങളുടെയും ചിത്രങ്ങൾ സൗഭാഗ്യയും അർജുനും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു. കുഞ്ഞിൻറെ ജനന ശേഷമുള്ള വിശേഷങ്ങളും ആരാധകർക്ക് അവരുടെ വിരൽത്തുമ്പിൽ ലഭ്യമായിരുന്നു. ഇപ്പോഴിതാ കുഞ്ഞുമൊത്തുള്ള ഒരു യാത്രയുടെ ഫോട്ടോയാണ് സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
‘ഞങ്ങൾ പറക്കുകയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് യാത്രാചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഭർത്താവും ഭാര്യയും ഇനി മുതൽ അച്ഛനും അമ്മയും ആകുന്നു എന്ന അടിക്കുറിപ്പ് ഫോട്ടോയോടൊപ്പം ചേർത്തിട്ടുണ്ട്. എന്നാൽ ജനിച്ച് ഇത്രയും ദിവസം മാത്രമായിരിക്കെ കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്യാൻ കാണിച്ച ധൈര്യത്തെ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ആൾക്കാരും ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ കമ്മന്റുമായി എത്തിയിട്ടുണ്ട്. കാറിൽ യാത്ര ചെയ്യുന്ന
ചിത്രങ്ങളോടൊപ്പം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ എത്തിയതിന്റെ ഫോട്ടോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. സൗഭാഗ്യയെ ഏറെ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ഇതെല്ലാം അവരുടെ സന്തോഷനിമിഷങ്ങൾ മാത്രമായി കാണാനും നല്ല കമ്മന്റുകൾ നൽകി താരത്തെ പ്രോത്സാഹിപ്പിക്കാനും കഴിയുന്നുണ്ട്. മലയാളികൾ സൗഭാഗ്യയുടെ ജീവിതത്തിലെ ഓരോ വിശേഷാവസരങ്ങളും ആഘോഷിക്കുകയായിരുന്നു എന്ന് തന്നെ പറയാം.