ഇനി വീട്ടിലെ ടാപ് നന്നാക്കാൻ പ്ലമ്പർമാരെ തേടി നടക്കണ്ട.!! അതിനുള്ള പരിഹാരമാണ്.! | Steel Tap Repairing At Home

Steel Tap Repairing At Home : പല വീടുകളിലും ഇടയ്ക്ക് ഉണ്ടാവുന്ന ഒരു പ്രശ്നമാണ് ടാപ് കേടാവുന്നത്. ഒരു പ്ലമ്പറെ വിളിച്ചാൽ പെട്ടെന്ന് വരണമെന്നുമില്ല. ടാപ്പിൽ നിന്നും വെള്ളം കളയുന്നത് വളരെ അധികം അലോസരം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിനുള്ള പരിഹാരമാണ് ഈ വീഡിയോ.

ആദ്യം തന്നെ വീടിന്റെ പുറത്തുള്ള മെയിൻ വാൽവ് ഓഫ്‌ ചെയ്യുക. പൈപ്പിന്റെ മുകളിലെ ചെറിയ ഗ്യാപ് അഴിച്ചിട്ടു ഏറ്റവും ചെറിയതായ 1.5 യുടെ എൽ ആൻകി ( L Anki ) ഉപയോഗിച്ച് ആ ഭാഗം അഴിച്ചെടുക്കുക. അതിന് ശേഷം ഒരു കട്ടിങ് പ്ലെയർ ഉപയോഗിച്ച് മുകളിലെ സ്ക്രൂ പോലെയുള്ള സാധനം ലൂസ് ചെയ്യണം. ഡിസ്ക് സ്പിൻറ്റൽ എന്നാണ് ആ കാണുന്ന സ്ക്രൂ പോലെയുള്ള സംഭവത്തിന്റെ പേര്.

സിങ്ക് ടാപ്, ആംഗിൾ വാൽവ്, വാഷ് ബേസിൻ ടാപ്, പഴയ തരം ടാപ്പിലും ഈ ഒരു സാധനം മാത്രമേ ചീത്തയാവുകയുള്ളൂ. അപ്പോൾ ഇത് മാറ്റി ഇടുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ഇത് കടയിൽ നിന്നും വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. ഇത് പഴയ സ്പിന്റൽ ഊരിയ ഭാഗത്തേക്ക് ഇട്ടു കൊടുത്തിട്ട് കട്ടിങ് പ്ലേയർ അല്ലെങ്കിൽ സ്പാനർ ഉപയോഗിച്ച് നല്ലത് പോലെ മുറുക്കി കൊടുക്കണം.

അതിന് ശേഷം നമ്മൾ നേരത്തെ ഊരി വച്ച ടാപ്പിന്റെ മുകൾ ഭാഗം തിരികെ വയ്ക്കണം. ഇതിനായി നേരത്തെ ഉപയോഗിച്ച 1. 5 എൽ ആൻകി ഉപയോഗിച്ച് മുറുക്കാൻ സാധിക്കും. മെയിൻ വാൽവ് ഓൺ ചെയ്തിട്ട് ടാപ് തുറന്നു നോക്കാം.ഇനി മുതൽ വീട്ടിലെ ടാപ് കേടാവുമ്പോൾ ആരെയും ആശ്രയിക്കാതെ നമുക്ക് തന്നെ അതെ ശരിയാക്കാം. ഇതിനോടൊപ്പമുള്ള വീഡിയോയിൽ ഒരു സാധനത്തെ പറ്റിയും വിശദമായി തന്നെ പറയുന്നുണ്ട്.

You might also like