1 കപ്പ് ഗോതമ്പു പൊടിയും 1മുട്ടയും കൊണ്ട് സൂപ്പർ ചായക്കടി.!! | Egg Evening Snack

Egg Evening Snack : വീട്ടമ്മമാരുടെ നെഞ്ചിടിക്കുന്ന കാര്യമാണ് പെട്ടെന്ന് ഒരു അതിഥി വന്നു കയറുന്നത്. വീട്ടിൽ വാങ്ങി വച്ചിരിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ ആരെങ്കിലും ഒക്കെ കഴിച്ചു തീർത്തിട്ടും ഉണ്ടാവും. പലഹാര പാത്രങ്ങൾ എല്ലാം കാലി ആയിട്ട് ഇരിക്കുന്നത് കാണുമ്പോൾ പെട്ടെന്ന് എന്താ ഉണ്ടാക്കുക എന്ന് ടെൻഷൻ അടിക്കുന്ന സമയം മതി ഈ ഒരു പലഹാരം ഉണ്ടാക്കാനായി.

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാവുന്ന ഈ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാനായി വീഡിയോ മുഴുവനായും കാണുക.ആദ്യം തന്നെ ഒരു ബൗളിൽ ഒരു കപ്പ്‌ ഗോതമ്പു പൊടിയും ഒരു മുട്ടയും കൂടി കുഴയ്ക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. ഒപ്പം കുറച്ചു തേങ്ങ ചിരകിയതും കൂടി ചേർക്കണം. അര കപ്പ്‌ മുതൽ ഒരു കപ്പ്‌ തേങ്ങ വരെ ചേർക്കാം. കൂടുതൽ തേങ്ങ ചേർത്താൽ കൂടുതൽ രുചി ഉണ്ടാവും.

ഇതിലേക്ക് ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് കട്ടിയായി കുഴയ്ക്കണം. കൈ കൊണ്ട് നുള്ളി ഇടാൻ പാകത്തിന് വേണം കുഴയ്ക്കാൻ. ഒരു പാത്രത്തിൽ ചൂട് എണ്ണയിൽ ഇത് കൈ കൊണ്ട് നുള്ളി ഇട്ടു കൊടുക്കുക. അതിന് ശേഷം ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ട് മൂപ്പിച്ച് എടുക്കണം. ഒരു ലൈറ്റ് ബ്രൗൺ നിറം ആവുമ്പേഴുക്കും കോരി എടുക്കാം.

അപ്പോൾ നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പലഹാരം ഇനി ഉണ്ടാക്കാം അല്ലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാവുന്ന ഒന്നാണ് ഈ നാലുമണി പലഹാരം. ഉണ്ടാക്കാൻ ഒത്തിരി സമയവും വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ പലഹാരം ഉണ്ടാക്കാൻ വേണ്ട ചേരുവകളും കുഴയ്ക്കേണ്ട വിധവും മനസിലാക്കാനായി വീഡിയോ മുഴുവനായും കാണുമല്ലോ.

You might also like