ചുരുങ്ങിയ കാലം കൊണ്ട് നിരവധി മലയാളി ആരാധകരെ നേടിയെടുത്ത ഒരു താരമാണ് ശ്രീനിഷ് അരവിന്ദ്. മിനി സ്ക്രിനിലൂടെ എത്തി മലയാളികൾക്ക് മരുമകനായ താരം മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെപോലെയാണ്. ശ്രീനിഷും, പേളി മാണിയും, മകൾ നിലയുമെല്ലാം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യങ്ങളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും
ആരാധകരുമായി പങ്കുവെയ്യാറുണ്ട്. ശ്രീനിഷ് പങ്കുവെയ്യുന്ന പോസ്റ്റുകളെല്ലാം തന്നെ ആരാധകർ ഇരു കെെയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിത ഭാര്യയായ പേളിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എനിക്ക് എടുക്കാൻ കഴിയുമായിരുന്ന ഏറ്റവും മികച്ച തീരുമാനമാണ് നീ, എന്നെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന എല്ലാം നീയാണ്. പിറന്നാൾ ആശംസകൾ പൊണ്ടാട്ടി

എന്ന അടിക്കുറിപ്പിനോപ്പം മൂവരും ഒന്നിച്ചു നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിയിൽ വൈറലായിരിക്കുകയാണ് പേളിയുടെ പിറന്നാൾ ആഘോഷം. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഹിറ്റ് പരിപാടിയിലൂടെയാണ് പേളി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച അവതരണം കൊണ്ട് വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ട്ട താരമായി പേളി മാറുകയും ചെയ്തു. പീന്നിട് ബിഗ്
ബോസിലെത്തിയ ഇരുവരും പരിപാടിക്ക് ഇടയിൽ പ്രണയത്തിലാവുകയും പിന്നീട് 2019 ൽ വിവാഹം ചെയുകയും ചെയ്യുകയായിരുന്നു. നിലയെ കൈയിൽ പിടിച്ചുകൊണ്ടു നിൽക്കുന്ന പേളിയുടെയും ശ്രീനിയുടെയും ചിത്രങ്ങൾ ഇതിനകം തന്നെ നിരവധി ആൾക്കാരാണ് കണ്ടത്. പേളിക്കു ആശംസകളറിയിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. യൂട്യൂബ് വീഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ പേളിയ്ക്കും കുടുംബത്തിനും കഴിഞ്ഞിട്ടുണ്ട്. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ നിലയും സോഷ്യൽ മീഡിയയിലെ കുട്ടി താരമാണ് | Srinish birthday wishes to pearle