ചോറിനു ചപ്പാത്തിക്കും കൂട്ടാവുന്ന ഒരു കിടിലൻ കറി.!!വീട്ടിലുള്ള സാധങ്ങൾവെച്ച് ഒരു സോയ കറി ഉണ്ടാക്കാം.| Soya Curry Tasty Recipe

Soya Curry Tasty Recipe : സോയ 65 തയ്യാറാക്കാനായി, രണ്ട് കപ്പ് അളവിൽ സോയ എടുക്കണം. ശേഷം,ഒരു പാനിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലതുപോലെ തിളക്കുമ്പോൾ എടുത്തു വച്ച സോയ അതിലേക്ക് ചേർത്തു കൊടുക്കുക. അത്യാവശ്യം നന്നായി തിളച്ച് തുടങ്ങുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞ് സോയ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിനുശേഷം നോർമൽ വാട്ടർ ഒഴിച്ച് സോയ നല്ലതു പോലെ പിഴിഞ്ഞ് വെള്ളം കളഞ്ഞ് വൃത്തിയാക്കി എടുക്കണം.

ശേഷം ഒരു ബൗളിൽ രണ്ടര ടേബിൾസ്പൂൺ അളവിൽ കാശ്മീരി ചില്ലി പൗഡർ, ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ തൈര്, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ,ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, ഒരു ടീസ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ ലൈം ജ്യൂസ്, കുറച്ച് കറിവേപ്പില,ആവശ്യത്തിന് ഉപ്പ്, മൂന്ന് ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. വെള്ളം കളഞ്ഞു പിഴിഞ്ഞു വച്ച സോയ അതിലേക്ക് ചേർത്ത് കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം.

അതിനുശേഷം സോയ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ, ഒരു പാനിൽ ഒഴിച്ച് ചൂടാവുമ്പോൾ റസ്റ്റ്‌ ചെയ്യാൻ വച്ച സോയ കുറേശ്ശെയായി ഇട്ട് വറുത്തെടുക്കാവുന്നതാണ്. നല്ലതുപോലെ ക്രിസ്പായി കഴിഞ്ഞാൽ സോയ എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്.

ശേഷം അതേ ഓയിലിൽ നിന്നും ഒരു ടേബിൾ സ്പൂൺ ഓയിൽ എടുത്ത് അതിലേക്ക് മൂന്നു മുതൽ നാലു വരെ പച്ചമുളക് കീറാതെ ഇട്ട് വറുത്തെടുക്കാം. ശേഷം അതേ ഓയിലിലേക്ക് നീളത്തിൽ അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റിയ ശേഷം ഒരു ടീസ്പൂൺ അളവിൽ ടൊമാറ്റോ കെച്ചപ്പ്, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ചില്ലി സോസ്, ആവശ്യമെങ്കിൽ ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഇതിലേക്ക് 1/4 കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ തിളച്ച് വരുമ്പോൾ വറുത്തു വച്ച സോയ അതിലേക്ക് മിക്സ് ചെയ്ത് കൊടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഫുഡ് കളർ കൂടി ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കാം. വെള്ളം മുഴുവനായും വലിയുന്നത് വരെ സോയ പാനിൽ ഇട്ട് മിക്സ് ചെയ്ത് എടുക്കണം.

You might also like