ഹോട്ടൽ രുചിയിൽ ഒരു മസാല ദോശ വീട്ടിൽ തന്നെ;വളരെ എളുപ്പത്തിൽ ക്രിസ്പ്പീ മസാല ദോശ.| Masala Dosha Recipe Malayalam

Masala Dosha Recipe Malayalam : മസാല ദോശ ഹോട്ടൽ രുചിയിൽ തയ്യാറാക്കാൻ

മാവിന് ആവശ്യമായ ചേരുവകൾ

പച്ചരി -2 കപ്പ്‌ (450 ഗ്രാം )

ഉഴുന്ന് -1/2 കപ്പ്‌ (110 ഗ്രാം )

കടല പരിപ്പ് -1 ടേബിൾ സ്പൂൺ

ഉലുവ -1/2 ടേബിൾ സ്പൂൺ

വെള്ള അവൽ -1/2 കപ്പ് (30 ഗ്രാം )

ഉപ്പ് -1 ടീസ്പൂൺ

ഫില്ലിങ്ങ്സ് തയ്യാറാക്കാൻ

ഉരുള കിഴങ്‌ -1/2 കിലോ(500g)

വലിയ ഉള്ളി – 3 എണ്ണം (400g)

ഓയിൽ -2 ടേബിൾ സ്പൂൺ

കടുക് -1/4 ടീസ്പൂൺ

ജീരകം -1/4 ടീസ്പൂൺ

കടല പരിപ്പ് -1 ടീസ്പൂൺ

ഇഞ്ചി -15 ഗ്രാം

വെളുത്തുള്ളി -20 ഗ്രാം

പച്ച മുളക് – 4

മഞ്ഞൾ പൊടി -1/2 ടീസ്പൂൺ

വെള്ളം – 3/4 കപ്പ്.

ദോശ മാവ് തയ്യാറാക്കേണ്ട രീതി

2 മണിക്കൂർ നേരം കുതിർത്തി വച്ച ഉഴുന്ന് മിക്സിയുടെയുടെ ജാറിൽ 3/4 കപ്പ് വെള്ളവും, ഉപ്പും ചേർത്ത് അരച്ചെടുക്കുക. പിന്നീട്, എടുത്ത് വച്ച അരി ആവശ്യത്തിന് വെള്ളവും ചേർത്ത് തരിയില്ലാതെ അരച്ചെടുക്കുക. ശേഷം കുതിർത്തി വച്ച അവൽ, ഉലുവ, കടല പരിപ്പ് എന്നിവ കൂടി മാവിൽ ചേർത്ത് അരച്ചെടുക്കണം. മാവിൽ ഏകദേശം 2 കപ്പ്‌ വെള്ളമാണ് അവൽ കുതിർത്തിയത് കൂടി ചേർത്ത് ആവശ്യമായി വരുന്നത്. ശേഷം, മാവ് കൈ കൊണ്ട്, നന്നായി ഇളക്കി 8 മണിക്കൂർ പുളിച്ചു പൊന്തനായി വക്കണം.

മസാല തയ്യാറാക്കേണ്ട രീതി

ഒരു സ്റ്റീമറിൽ ഉരുള കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് 20 മുതൽ 25 മിനിറ്റ് വരെ ആവി കേറ്റി എടുക്കുക. പാൻ ചൂടാകുമ്പോൾ, അതിലേക്ക് എടുത്ത് വച്ച എണ്ണ ഒഴിക്കുക,പാൻ ചൂടായി കഴിഞ്ഞാൽ കടുക്, ജീരകം, കടല പരിപ്പ് എന്നിവ പൊട്ടിക്കുക. ശേഷം എടുത്ത് വച്ച സവാള ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റി അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചു ചേർക്കുക.എടുത്ത് വച്ച മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം ഉരുള കിഴഞ് ഉടച്ചത് ചേർത്ത് കൊടുക്കുക.അല്പം കറിവേപ്പില കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം.വെള്ളം കൂടി ചേർത്ത് നന്നായി തിളച്ചു കട്ടി പരുവത്തിൽ ആകുമ്പോൾ മസാലക്ക് മുകളിൽ മല്ലിയില തൂവി ഗ്യാസ് ഓഫ്‌ ചെയ്തു വക്കാവുന്നതാണ്.

ദോശ കല്ല് അടുപ്പത്ത് വച്ച് ചൂടായി കഴിയുമ്പോൾ ഒരു തവി മാവ് എടുത്ത് ഒഴിച്ച് നന്നായി പരത്തി കൊടുക്കുക. ശേഷം മുകളിൽ ആവശ്യത്തിന് നെയ് കൂടി തൂവി കൊടുക്കാം.ദോശയുടെ അടിഭാഗം ക്രിസ്പ് ആയി തുടങ്ങുമ്പോൾ ഫില്ലിങ്ങ്സ് കൂടി വച്ച് മടക്കി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല അടിപൊളി മസാല ദോശ റെഡി ആയി കഴിഞ്ഞു.

You might also like