തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് സൗഭാഗ്യയും അർജുനും. ഏറ്റെടുത്ത് ആരാധകർ | Happy news shared by Sowbhagya Venkitesh

ടിക്ടോക്ക് വീഡിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച ഒരു നർത്തകി കൂടെയായ താരം അഭിനയ രം​ഗത്ത് സജീവമായ താരാ കല്ല്യാണിന്റെ മകളും അർജുന്റെ ഭാര്യ കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെയ്ച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയായിൽ വെെറലായിമാറിയിരിക്കുന്നത്.

സൗഭാഗ്യ ടീച്ചറായും അർജുൻ കുട്ടിയായും നിൽക്കുന്ന ഒരു രസകരമായ ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. ഞങ്ങളൊരുമിച്ച് സ്‌ക്രീൻ സ്‌പേസ് പങ്കുവെച്ചതിന്റെ ആകാംഷയിലാണ്. അമൃത ടിവിയിലെ ഉരുളയ്ക്ക് ഉപ്പേരി എന്ന പരമ്പരയിലെ റാമും ചിന്നുവുമായി എത്തുന്നു. ഇരുവരെയും ഇഷ്ടപ്പെടുന്ന എല്ലാവരോടും നിങ്ങളുടെ നിരുപാധികമായ പിന്തുണ പൂർണ്ണഹൃദയത്തോടെ പ്രതീക്ഷിക്കുന്നു’. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സ്കൂൾ വിദ്യാർഥിയുടെ വേഷത്തിൽ അർജുൻ എത്തുമ്പോൾ ഒരു ടീച്ചറുടെ ലുക്കിലാണ് സൗഭാഗ്യയുള്ളത്. കൈയ്യിലൊരു ചൂരൽ വടിയും കണ്ണാടിയുമൊക്കെയുള്ള പക്ക ടീച്ചറാണ്. എന്തായാലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വക താരദമ്പതിമാരുടെ കൈയ്യിലുണ്ടെന്ന കാര്യം വ്യക്തമാണ്. ഇരുവരും തമ്മിലുള്ള ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. തിങ്കൾ മുതൽ വെള്ളി

വരെ രാത്രി 8.30 നാണ് അമൃത ടി വിയിൽ പരമ്പരയുടെ സംപ്രേഷണം. എന്നാൽ ഇരുവരുടെയും കഥാപാത്രങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അർജുൻ മിനി സ്‌ക്രീൻ തുടക്കം കുറിച്ചത്. സൗഭാഗ്യയുടെ ആദ്യ പരമ്പരയാണിത്. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. മകൾക്ക് സുദർശന എന്ന് പേരിട്ടത് മുതലുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് താരദമ്പതിമാർ ആരാധകരെ അറിയിച്ചിട്ടുള്ളത്. | Happy news shared by Sowbhagya Venkitesh

You might also like