kerala soft puttu recipe malayalam : നമുക്കെല്ലാവർക്കും പുട്ട് ഉണ്ടാക്കാൻ അറിയാല്ലേ.. തിരക്കുള്ള സമയത്തൊക്കെ പുട്ട് ഉണ്ടാക്കുമ്പോൾ അതിന്റെ കൂടെ തന്നെ കഴിക്കാൻ ആയിട്ട് കറികളുണ്ടാക്കാനും ബുദ്ധിമുട്ടാറുണ്ടല്ലേ.. എന്നാൽ ഈ രണ്ട് ചേരുവകൾ മാത്രം ചേർത്ത് പുട്ട് ഉണ്ടാക്കിയാൽ കറി ഒന്നുമില്ലാതെ തന്നെ നമുക്ക് പെട്ടന്നുണ്ടാക്കി നല്ല ടേസ്റ്റിൽ കഴിക്കാനായി പറ്റുന്ന നല്ല ഒരു അടിപ്പൊളി പുട്ടിന്റെ റെസിപ്പിയാണ്.
എങ്ങനെയാണ് ഈ മാജിക് പുട്ടുണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്ന് ചുവന്ന ഉള്ളി എടുക്കണം ഒപ്പം തന്നെ രുചിക്കനുസരിച്ച് ജീരകം ചേർത്ത് നന്നായി ചതച്ചെടുക്കണം. അതിനുശേഷം പുട്ടുണ്ടാക്കാൻ ആവശ്വമായിട്ടുള്ള പൊടി നന്നച്ചെടുക്കണം. അതിലേക്ക് നാളികേരവും ,നേരത്തേ ചതച്ച് വെച്ചിരിക്കുന്ന ഉള്ളിയും ജീരകവും അതിലേക്ക് ചേർത്ത് നന്നായി നന്നച്ചെടുക്കണം.
പുട്ടിന് നാളികേര ചേർത്താലാണ് കൂടുതൽ രുചിയുണ്ടാവുന്നത് .പുട്ട് എന്നാൽ വെറും കാർബോ ഹൈട്രേറ്റാണ് അതുകൊണ്ട് കൂടുതൽ നാളികേരം ചേർക്കുന്നത് എപ്പോഴും നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. പുട്ട് നന്നായി നന്നച്ചതിന് ശേഷം ഒരു രണ്ടോ മൂന്നോ മിനിറ്റ് മാറ്റി വെക്കുക. അതിനു ശേഷം പുട്ടുണ്ടാക്കുന്നതിനായി ചിരട്ട പുട്ടുണ്ടാക്കുന്ന സറ്റീലിന്റെ പാത്രം എടുക്കുക.
അതിലേക്ക് പുട്ടുപ്പൊടി നിറക്കുക. കൂടുതൽ പൊടി കുത്തി നിറയ്ക്കാതിരിക്കുക. ഒരുപാട് പൊടിയിട്ട് കുത്തി നിറച്ചാൽ ആവിയും വരില്ല നല്ല കട്ടിയുമായിരിക്കും പുട്ട് അത്കൊണ്ട് ആവശ്യത്തിന് നിറച്ചതിന് ശേഷം പുട്ട് ചുട്ടെടുക്കുക. നല്ല അടിപ്പൊളി ടേസ്റ്റിയായിട്ടുളള ഈ റെസിപ്പിയെ കുറിച്ചറിയാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കിയാല്ലോ. credit : Jaya’s Recipes – malayalam cooking channel